ആറ്റൂർ സന്തോഷിൻ്റെ അക്ഷരമുഖിയും തമിഴ് സാഹിത്യകാരി മേഖല ചിത്രവേലിൻ്റെ സൗഗന്ധിയും പ്രകാശനം ചെയ്തു
.തൃശ്ശൂർ: കുഞ്ഞുരാമായണം രചിച്ച ആറ്റൂർ സന്തോഷ് കുമാറിൻ്റെ കണ്ണാടിയിലൂടെ മാത്രം വായിക്കാൻ കഴിയുന്ന അക്ഷരമുഖി- അത്ഭുതക്കണ്ണാടിയിലെ അക്ഷരങ്ങൾ എന്ന പുസ്തകവും പ്രശസ്ത തമിഴ് സംവിധായകൻ വെട്രിവേലിൻ്റെ അമ്മ മേഖലചിത്രവേൽ രചിച്ച സൗഗന്ധി എന്ന പുസ്തകത്തിൻ്റെ മലയാള പരിഭാഷയും തൃശ്ശൂർ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളിൽ പ്രകാശനം ചെയ്തു.ശ്രീരാമകഷ്ണ മഠം അദ്ധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ പ്രശസ്ത ബാലസാഹിത്യകാരൻ സദാശിവയ്ക്ക് നൽകി അക്ഷരമുഖിയും. ഡോ രാമനാഥൻ ഹൈക്കോടതി റജിസ്റ്റാർ എ.വി പ്രദീപ് കുമാറിന് നൽകി സൗഗന്ധി മലയാളം പരിഭാഷയും പ്രകാശനം ചെയ്തു. മലയാളം പരിഭാഷ നിർവഹിച്ചത് ശ്രീദേവീ നന്ദകുമാറാണ്.ചലച്ചിത്ര സംവിധായകനും സർഗ സ്വരം പ്രസിഡൻ്റുമായ കാവിൽ രാജ് അദ്ധ്യക്ഷത വഹിച്ചു.സുദർശനം സുകുമാരൻ മാസ്റ്റർ പുസ്തകങ്ങൾ പരിചയപ്പെടുത്തി. എഴുത്തുകൂട്ടം പ്രസിഡൻ്റും അദ്ധ്യാപകനുമായ ശശി കളരിയേൽ, ഗായകൻ മനോജ് കമ്മത്ത്, നോവലിസ്റ്റ് രജ്ഞിത്ത് എസ് ഭദ്രൻ , മധു കാര്യാട്ട്, മഹേഷ് ചന്ദ്രശേഖരൻ, ടി.കെ ദിനേശ്, അഡ്വ.വി.ഗിരീശൻ, എന്നിവർ ആശംസ നേർന്ന് സംസാരിച്ചു.ഗ്രന്ഥകർത്താക്കളായ ആറ്റൂർ സന്തോഷ് കുമാർ, തമിഴ് സാഹിത്യകാരി മേഖലചിത്രവേൽ എന്നിവർ എഴുത്തനുഭവങ്ങൾ പങ്കുവെച്ചു. സാഹിത്യകാരൻ എ.പി നാരായണൻകുട്ടി സ്വാഗതവും സർഗ സ്വരം ജനറൽ സെക്രട്ടറി ജോയ് ചിറമേൽ നന്ദിയും പറഞ്ഞു.