കാലടി ടൗൺ വാർഡിലെ ശാന്തിനികേതൻ റോഡിൽ പുതിയതായി നിർമ്മിച്ച കോൺക്രീറ്റ് റോഡിൻ്റെ ഉദ്ഘാടനം പ്രസിഡൻ്റ് ഷൈജൻ തോട്ടപ്പിള്ളി നിർവ്വഹിച്ചു.
129
കാലടി ഗ്രാമ പഞ്ചായത്ത് 2023-24 പദ്ധതിയിൽ പെടുത്തി കാലടി ടൗൺ വാർഡിലെ ശാന്തിനി കേതൻ റോഡിൽ (മനക്കലെ കടവ് റോഡ് )പുതിയതായി നിർമ്മിച്ച കോൺക്രീറ്റ് റോഡിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളി നിർവ്വഹിച്ചു. വാർഡ് മെമ്പർ പി. ബി. സജീവ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി ശാന്ത ചാക്കോ, പഞ്ചായത്ത് അംഗങ്ങളായ കെ. ടി. എൽദോസ്, പി. കെ. കുഞ്ഞപ്പൻ, ആശ്രമം നഗർ റെസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് തോമസ് പടയാട്ടി,ഡോക്ടർ പ്രസാദ് പുന്നൂസ്, പി. കെ. വേലായുധൻ, എം. എ. പോളച്ചൻ, പി എൽ. പൗലോസ്,പ്രസന്ന കൃഷ്ണപിള്ള, പ്രെജില അജയ് തുടങ്ങിയവർ സംസാരിച്ചു.