ഹ്യൂമൻ റൈറ്റ്സ് ഡിഫൻ്റർ പുരസ്കാരം എസ്. തുളസീധരന്

 

കൊല്ലം: സിവിൽ റൈറ്റ്സ് ആ ന്റ്റ് സോഷ്യൽ ജസ്റ്റിസ് സൊസൈറ്റി ഏർപ്പെടുത്തുന്ന ഡോ. എസ്. ബലരാമൻ ഹ്യൂമൻ റൈറ്റ്സ് ഡിഫന്റർ പുരസ്കാരം റിട്ട. കെ  എസ് ആർ റ്റി  സി കണ്ടക്ട ർ കരുനാഗ പ്പള്ളി സ്വ ദേശിയായ എസ്. തുള സിധരന്. 37 വർഷം മുൻപ് വവ്വ ക്കാവിൽ ട്രെയിനും ബസ്സും കു ട്ടിയിടിച്ച് 8 പേർ മരണപ്പെട്ടിരു ന്നു. ബസിലുണ്ടായിരുന്ന 2 പേരുടെ ജീവൻ സാഹസികമായി രക്ഷിച്ചത് മുൻനിർത്തിയാണ് പുരസ്കാരം നൽകുന്നത്. പതിനായിരം രൂപയും പ്രശസ്തി പത്രവും ശിൽപ്പവും അടങ്ങുന്ന താണ് പുരസ്കാരം. നമ്പിനാരായണൻ, സി. കെ. ജാനു. ഡോ. ജെ. ദേവിക, ഡോ. എം. എസ് സുനിൽ, ഗ്രോ വാസു എന്നിവരാണ് മുൻ വർഷങ്ങളിലെ പുരസ്കാര ജേതാക്കൾ.  മനുഷ്യാവകാശ ദിനമായ 10ന് വൈ കിട്ട് നാലിന് തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനിൽ നട ക്കുന്ന ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങും.


Comment As:

Comment (0)