സംരംഭകയായ വീട്ടമ്മക്ക് നേരെയുള്ള ലൈംഗികാക്രമ പരാതിക്ക് പ്രതികാരമായി പോലീസ് സംവിധാനത്തെ SHo പ്രശാന്ത്, ദുരുപയോഗം ചെയ്യുന്നതായി ആരോപണം

കോട്ടയം, :കോട്ടയം നഗരമധ്യത്തിൽ വർഷങ്ങളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ കൺസൾട്ടിംഗ് സ്ഥാപനത്തിൻ്റെ ഉടമസ്ഥയായ വീട്ടമ്മയെ ഓഫീസുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ സംസാരിക്കാനെന്ന പേരിൽ കോർട്ടേഴ്സിൽ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചതിനെ തുടർന്ന് പ്രതിരോധമെന്നോണം SH0 യുടെ കരണത്തടിച്ചതിൻ്റെ വൈരാഗ്യം തീർക്കാൻ സ്ഥാപനത്തിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിച്ചും, ചില യൂ ടുബർമാരെ കൊണ്ട് വ്യക്തിപരമായും സ്ഥാപനത്തിനെതിരെയും പ്രചരണങ്ങൾ പ്രചരിപ്പിച്ചും വ്യക്തിപരമായും ഓധ്യോദികമായും ഇല്ലാതാക്കാൻ ശ്രമിക്കുന്നതിൻ്റെ ഭാഗമായാണ് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ SH0 പ്രശാന്തിനെതിരെ സംരംഭക സർക്കാരിന് പരാതി നൽകിയിരികുന്നത്, പ്രശാന്തിനെതിരെ ലൈംഗിക പീഡനാരോപണവുമായും സ്ത്രീത്വത്തെ അപമാനിച്ചതുമായ് ബസപ്പെട്ട് 30/8/2024 ൽ ഇന്ത്യൻ ശിക്ഷാ നിയമം അനുസരിച്ച് 354,354 A,509,341 എന്നിവകുപ്പുകൾ അനുസരിച്ച് കേസ് എടുക്കുകയും ചെയ്തിട്ടും അതേ സ്റ്റേഷനിൽ തന്നെ തുടർജോലി ചെയുന്നതും സേനയിൽ പലർക്കും അത്ഭുതമാണ്, സ്ത്രീ സുരക്ഷക്കായ് എപ്പോഴും കൂടെയുണ്ടാകുമെന്നു പറയുന്ന മുഖ്യമന്ത്രിക്ക് ഇത് സംബന്ധിച്ച് പരാതികൾ നൽകിയിട്ടും ജില്ലാ പോലീസ് മേധാവികൾ ഇതിനെ ഗൗരവമായി എടുത്തിട്ടില്ല എന്ന് മാത്രമല്ല തൻ്റെ ഏതു പ്രവർത്തിക്കും പ്രത്യുപകാരമായി കൂടെ നിൽക്കാൻ ജില്ലയിലെ മന്ത്രി എപ്പോഴും കരുതലായി ഉണ്ടെന്ന് പ്രശാന്തിന് ഉറപ്പുള്ളതുകൊണ്ടാണ്, SH0 യുടെ നേരിട്ടുള്ളതും പരോക്ഷമായിട്ടുള്ളതുമായ നിരന്തര ഭീഷണിയെ തുടർന്ന് വനിതാ സംരംഭകക്ക് സ്ഥലത്ത് നിന്ന് കുറച്ച് ദിവസം മാറി നിൽക്കേണ്ടതായ് വന്നു, ഈ ഉദ്യോഗസ്ഥൻ്റെ ഭീഷണിയെ തുടർന്ന് മാറ്റി നിർത്തപ്പെട്ടു എന്ന് പറയുന്നതാവും ശരി, ഈ സമയത്ത് സ്ഥാപനവുമായി സാമ്പത്തിക വിനിമയം നടത്തിയ ചിലരെ തേടിപ്പിടിച്ച് അവർ ഇവിടം വിട്ട് പോയി ഒരു പരാതി എഴുതി തന്നാൽ പൈസ വാങ്ങി തരാമെന്ന് തെറ്റിദ്ധരിപ്പിച്ചും മറ്റു ചിലരെ ഭീഷണിപ്പെടുത്തിയും പരാതി എഴുതി വാങ്ങി ചുരുങ്ങിയ ദിവസത്തിനുള്ളിൽ ചില മാധ്യമങ്ങളിൽ സ്വന്തം കയ്യിൽ നിന്ന് പൈസ മുടക്കി സ്ഥാപനമുടമയെ കാണാനില്ല എന്ന് പ്രചരിപ്പിച്ചതിൽ ലൈംഗികാരോപണ വിധേയനായ SHOയുടെ പങ്ക് പൂർണമായുണ്ടന്ന ആക്ഷേപം ശക്തമാകുകയാണ്, ഈ വ്യക്തിയെ കാൺമാനില്ലെന്ന് പോലീസ് അന്വേഷണം നടത്തിയത് സെക്ഷൻ 420,34, ഐ.പി.സി.ആൻ്റ് ഇമിഗ്രേഷൻ ആക്റ്റ്  പ്രകാരമാണ് അത് തന്നെ തെറ്റാണെന്ന് നിയമ വിദഗ്ധർ പറയുന്നു 57 കെ.പി. ആക്റ്റ് പ്രകാരമാണ് മിസിംഗ് കേസ് അന്വേഷിക്കേണ്ടത്, ഏറ്റുമാനൂർ പോലീസിൽ രജിസ്ടർ ചെയ്ത ക്രൈം 27/2025 എന്ന് പറയുന്ന 118 KP, ആക്റ്റ് അനുസരിച്ച് രജിസ്ട്രർ ചെയ്ത 'കേസാണിത് ഈ കേസ് നമ്പർ ദുരുപയോഗപ്പെടുത്തി കോട്ടയം വെസ്റ്റ് സി.ഐയും, എസ് ഐയും കുടി തയ്യാറാക്കായ കേസു നാടകമാണ് പീഡനത്തിന് വിധേയമായ വീട്ടമ്മക്കെതിരെ ചേർത്ത് വച്ച് അവരെ സമൂഹത്തിന് മുന്നിൽ ഇല്ലാതാക്കാൻ കളിച്ച പോലീസ് നാടകം, അതിലെറെ രസകരം ഈ കേസിൽ ഏറ്റുമാനൂർ പോലീസ് സ്റ്റേഷൻ പരിധിയായ തവളക്കുഴി ഭാഗത്ത് നാസർ, ബാലചന്ദ്രൻ എന്നിവർ മദ്യപിച്ച് വഴക്കുണ്ടാക്കിയ സംഭത്തിൽ രജിസ്ടർ ചെയ്ത കേസാണിത്, അതായത് ഒരു പോലീസ് ഉദ്യോഗസ്ഥനെതിരെ നിയമപരമായ് എന്തെങ്കിലും പരാതി നൽകിയാൽ പോലീസിനെയും നിയമത്തെയും ദുരുപയോഗപ്പെടുത്തി അവരെ ഏതു വിധേനയും അധികാരമുപയോഗിച്ച് ഇല്ലാതാക്കാൻ ശ്രമിക്കുന്നതിൻ്റെ ഉദാഹരണമാണിത്, "ഇര:ക്കെതിരെ ലൈംഗിക ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട് സർക്കാരിനും കോടതിക്കും പരാതികൾ നൽകുകയും ചെയ്തതിന് ശേഷമാണ് അധികാര ദുർവിനിയോഗം നടത്തി പ്രശാന്ത് ഇരക്കെതിരെ നീതിരഹിതമായ ആക്രമണം ആരംഭിച്ചത്, ഇരവാദിയായി നൽകിയ Cr നമ്പർ 1599 / 2023,2213/2023,896/2024 എന്ന കേസുകളിൽ മേൽ നാളിതുവരെ ഒരു അന്വേഷണമോ, ലുക്ക് ഔട്ട് നോട്ടീസോ നൽകുകയോ, കേസ് നടപടികളുമായ് മുന്നോട്ട് പോകയോ ചെയ്യാതെ കേസിലെ പ്രതികളുടെ ഭാഗത്ത് നിന്ന് കേസ് ഒത്ത് തീർത്ത് കളയാൻ' കടുത്ത സമ്മർദ്ദമാണ് പ്രശാന്ത് നടത്തി കൊണ്ടിരുന്നത്, കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ്റെ സംസ്ഥാന കമ്മറ്റി അംഗമെന്ന നിലയിൽ സംഘടനക്ക് ഒന്നാകെ അപകീർത്തികരമായ പ്രവർത്തികളാണ് അധികാരത്തിലിരുന്നു കൊണ്ട് ഇദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്നതെന്നത് അതീവ ഗൗരവതരമായ കാര്യമാണ്, കൂടാതെ സ്ഥാപനത്തിൽ ജോലിയുണ്ടായിരുന്നവരെയും കെട്ടിട ഉടമയെയും ഭീഷണിപ്പെടുത്തി ആ സ്ത്രീയെ കോട്ടയത്ത് നിന്ന് മാത്രമല്ല കേരളത്തിൽ നിന്ന് ഓടിക്കൂകയോ ജയിലിൽ ആക്കുകയോ ചെയ്യുമെന്ന വാശിയിലാണ് പ്രശാന്ത് എന്ന പോലിസ് ഉദ്യോഗസ്ഥൻ എന്ന് ആരോപണമുണ്ട്, തനിക്ക് താത്പര്യമുള്ളവർ തൻ്റെ ലൈംഗിക ആവശ്യങ്ങൾക്ക് വിധേയമായില്ലെങ്കിൽ തൻ്റെ അധികാര പരിധിയിൽ അവരെ വാഴിക്കുകയില്ലെന്ന കാഴ്ച്ചപ്പാടുമായി പ്രവർത്തിക്കുന്ന ഈ പോലിസ് ഉദ്യോഗസ്ഥൻ കേരള പോലീസിനും സർക്കാരിനും ബാധ്യതയാകുകയാണ്


Comment As:

Comment (0)