തൃപ്രയാറിൻ്റെ "ജനനായകൻ" ന് ആശംസകളുടെയും അംഗീകാരത്തിൻ്റെയും പെരുമഴ
തൃപ്രയാർ: ശ്രീരാമ ക്ഷേത്രപെരുമയുടെയും മതമൈത്രിയുടെയും പുണ്യഭൂമിയായ തൃപ്രയാറിൻ്റെ ജനകീയ പത്രമായ "ജനനായകൻ " എന്ന പത്രത്തിൻ്റെ 15-ാം വാർഷികം, തൃപ്രയാറിലെ പൗരപ്രമുഖരും സാംസ്കാരിക പ്രവർത്തകരും ചേർന്ന് ആഘോഷിച്ചു, നാടിൻ്റെ സ്പന്ദനത്തെയും നാട്ടാരെയും കൃത്യമായറിയുന്ന അവരുടെ ഏതു വിഷയങ്ങളും പരിഹരിക്കപ്പെടാൻ സർക്കാരും സർക്കാരിതര ഏജൻസികളുമായി സഹകരിച്ചു കൊണ്ടും മാതൃകാപരമായ മാധ്യമ പ്രവർത്തനം നടത്തി കൊണ്ടിരിക്കുന്ന, ശ്രീ: എ.വി.ഷജിൽ പ്രസാധകനായി പ്രവർത്തിക്കുന്ന "ജനനായകൻ " എന്ന പത്രത്തിൻ്റെ സ്വീകാര്യത എത്രമാത്രമുണ്ടെന്ന് ഈ ആഘോഷത്തിലൂടെ തൃപ്രയാറിൻ്റെ പൊതു സമൂഹം ബോധ്യപ്പെടുത്തി കാണിച്ചത് ഒരു മാധ്യമ പ്രവർത്തകൻ്റെ ജനസമ്മതിയും അംഗീകാരവുമാണ്ഈ ചടങ്ങ് ഉത്ഘാടനം ചെയ്ത് സംസാരിച്ച തൃപ്രയാറിലെ പ്രമുഖ ആത്മീയ ആചാര്യനും സാംസ്കാരിക രംഗത്ത് കേരള ജനതക്ക് പ്രിയങ്കരനുമായ അഡ്വ: ശ്രീ, എ.യു, രഘുരാമ പണിക്കർ ആയിരുന്നു. പെരിങ്ങോട്ടുകര ്് ആവണംകോട്ട് കളരിക്ഷേത്രത്തിൻ്റെ മുഖ്യ ആചാര്യനെന്ന തലത്തിൽ ഭാരതത്തിനകത്തും പുറത്തും നിരവധി അഭ്യുദയകാംക്ഷികളുള്ള ഇദ്ദേഹത്തിൻ്റെ സാന്നിദ്ധ്യം ചടങ്ങിനെ ശ്രദ്ധേയമാക്കി, അതുപോലെ സംസ്ഥാന പോലീസിലെ മികച്ച അംഗീകാരങ്ങൾ ലഭിച്ചിട്ടുള്ളതും കലാസാംസ്കാരിക രംഗത്ത് മികച്ച കഴിവ് തെളിയിച്ചിട്ടുള്ളതും ജനകീയ പോലീസ് ഉദ്യോഗസ്ഥൻഎന്ന ഖ്യാതിയും നേടിയെടുത്ത തൃപ്രയാർ സ്വദേശിയുമായ ക്രൈംബ്രാഞ്ച് ഡി.വൈ, എസ്, പി :ശ്രീ, സുരേന്ദ്രൻ മങ്ങാട്ട്, ജനനായകൻ എന്ന പത്രം, നാട്ടിലെ വിഷയങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്തിട്ടുള്ളതെന്നും വളർന്നു വരുന്ന തലമുറക്ക് വായനയുടെ അഭാവം കൊണ്ട് വന്നിട്ടുള്ള മൂല്യച്യുതിയെയും അത് പരിഹരിക്കപ്പെടാൻ സമൂഹം എന്തു ചെയ്യണമെന്നും ബോധ്യപ്പെടുത്തുകയുണ്ടായി, ചടങ്ങിൽ പങ്കെടുത്ത " മീഡിയ ആൻറ് ജേർണലിസ്റ്റ് വർക്കേഴ്സ് യൂണിയൻ്റെ ദേശീയ പ്രസിഡൻ്റ് ശ്രീമതി അജിത ജയ്ഷോർ, വർത്തമാനകാലത്ത് സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ മയക്കുമരുന്നു വിപണനവും ഉപയോഗവും സംബന്ധിച്ച വിഷയങ്ങളിൽ മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും സ്വീകരിക്കേണ്ട നടപടികളെ കുറിച്ചും ഇക്കാര്യങ്ങളിൽ പൊതു സമൂഹം പത്രങ്ങളുമായി സഹകരിക്കേണ്ടതായ ആവശ്യങ്ങളെക്കുറിച്ചും സംസാരിക്കുകയുണ്ടായി.
TPR ഗ്രൂപ്പിൻ്റെ ചെയർമാൻ ഷൈൻ സുരേന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി. മുത്തലിബ് തളിക്കുളം (മണപ്പുറം വാർത്ത) വിജോ ജോർജ് (മെട്രോവാർത്ത ) എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു തുടർന്ന പുരസ്ക്കാരം വിതരണം നടന്നു. പുരസ്കാര ജേതാക്കൾ സംസാരിച്ചു. പോഗ്രാം കൺവീനർ ബാല പനോലി നന്ദി രേഖപ്പെടുത്തി തുടർന്ന വാർഷികയോഗത്തിൽ പങ്കെടുത്തവർക്കെല്ലാം LED ബൾബ് സൗജന്യമായി നല്കി.