ലഹരിക്കെതിരെ "അമ്മ വിളക്കും പ്രതിജ്ഞയും "
349
കൊച്ചി: വിമെൻ വെൽഫയർ സർവ്വീസസ് ഇടപ്പള്ളി ഫൊറോനയുടെ നേതൃത്വത്തിൽ ഫൊറോന പള്ളിയങ്കണത്തിൽ ലഹരിക്കെതിരെ "അമ്മ വിളക്ക് "പ്രോഗ്രാം നടത്തി.
അന്ധകാരമാകുന്ന ലഹരികൾക്കെതിരെ പ്രകാശം ചൊരിയുന്നവരായി മാറേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാട്ടി അമ്മമാർ ദീപം തെളിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു
ഇടപ്പള്ളി സെൻ്റ് ജോർജ്
ഫൊറോന വികാരി ഫാ. ആൻ്റണി മഠത്തുംപടി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഫൊറോന പ്രസിഡൻ്റ്
ഡോ. ഡിന്നി മാത്യു അധ്യക്ഷത വഹിച്ചു. ഡോ. നീന ജോസഫ് വനിതാ ദിന സന്ദേശം നല്കി.
സെക്രട്ടറി ട്രീസ ജോൺ, ട്രഷറർ ഷീല ജോസ്, സിനി റോബിൻ, ആനി തോമസ്, മേമ ഫ്രാങ്ക്ളിൻ, ലൈസ ജൂഡ് എന്നിവർ പ്രസംഗിച്ചു.