പറമ്പി ഫാമിലി ട്രസ്റ്റ് കുടുംബ സംഗമം നടന്നു.

 


മാമ്പ്ര :
പറമ്പി ഫാമിലി ട്രസ്റ്റിൻ്റെ 21- മത് കുടുംബ സംഗമം മെയ് ഒന്നിന് മാമ്പ്ര അസീസ്സി ഹാളിൽ നടന്നു.

രാവിലെ 9ന് മാമ്പ്ര സെൻ്റ് ജോസഫ് പള്ളിയിൽ ഫാ.ജിനോ ചക്കിയത്ത്, ഫാ. തോമസ് പറമ്പി, എന്നിവരുടെ കാർമ്മികത്വത്തിൽ
ദിവ്യബലി നടന്നു.

തുടർന്ന് ചേർന്ന കുടുംബ സംഗമം കേന്ദ്ര സർക്കാരിൻ്റെ മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസ് ആൻ്റ് എംപവർമെൻ്റ് വകുപ്പ് മാസ്റ്റർ ട്രെയ്നറായ അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻ്റ് പി. പി ജോർജ് അധ്യക്ഷത വഹിച്ചു.സെക്രട്ടറി ഡേവീസ് ജോർജ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.

 വികാരി ഫാ. തോമസ് കരിയിൽ
അനുഗ്രഹ പ്രഭാഷണം നടത്തി. മേരിമാത മദർ സുപ്പീരിയർ സിസ്റ്റർ. പുഷ്പി , പാറക്കടവ് പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.വി ജോസ്, കറുകുറ്റി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷൈജോ പറമ്പി, കൺവീനർ പി.വി ജോർജ്,വൈസ് പ്രസിഡൻ്റ് സിബി വർഗ്ഗീസ്, ജോയിൻ്റ് സെക്രട്ടറി പി.വി.ഷാജൻ, ട്രഷറർ പി.ഡി. ജോസ് എന്നിവർ
പ്രസംഗിച്ചു. ഫാ സെറാഫിൻ എൻഡോവ്മെൻ്റ് വിതരണം, പറമ്പി വർക്കി, മറിയം മെമ്മോറിയൽ ക്യാഷ് അവാർഡ് വിതരണം എന്നിവ നടന്നു.
യോഗാനന്തരം സ്നേഹ വിരുന്നും വിവിധ കലാപരിപാടികളും നടന്നു.

 


Comment As:

Comment (0)