MSE Elsa.3.,MV.Van.Hai.503. എന്ന കപ്പലപകടങ്ങളിൽ കമ്പനിയും സർക്കാരും, കോടതിയിൽ വിയർക്കും

 കൊച്ചി: കേരള തീരത്ത് അടുത്തിടെ നടന്ന രണ്ട് കപ്പലപകടങ്ങളിലും സർക്കാരും കപ്പൽ കമ്പനികളും സ്വീകരിച്ച നിലപാടുകളും അതുവഴി ലക്ഷക്കണക്കിന് മത്സ്യതൊഴിലാളികൾ അനുഭവിക്കാൻ പോകുന്ന ജീവസന്ധാരണ വിഷക്കളിലും ഗുരുതരമായ പാരസ്ഥിക വിഷയങ്ങളിലും ഉത്തരവാദപ്പെട്ടവർ കാണിക്കുന്ന ലാഘവപരമായ വീക്ഷണത്തിനും കോടതിയുടെ ഇടപെടൽ വേണമെന്ന യാഥാർത്ഥ്യം ബോധ്യപ്പെട്ടാണ്, ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകൻ ശ്രീ അനിൽ തോമസ് വഴി ഉമ്മർ ഓട്ടുമ്മൽ ചീഫ് ജസ്റ്റീസ്, ജസ്റ്റീസ് ബാലാജിയുടെ ബഞ്ചിൽ ആർട്ടിക്കിൾ 226 പ്രകാരം ഈ ഹർജി സമർപ്പിച്ചത്,
ഈ ഹർജിയിൽ പാരിസ്ഥിതിക ആഘാതം വരുത്തിയ കപ്പൽ കമ്പനികളിൽ നിന്ന് മതിയായ നഷ്ട പരിഹാരം വാങ്ങി മത്സ്യതൊഴിലാളികൾക്കും അനുബന്ധ മേഖലകളിലുള്ളവരുടെ ഉപജീവന മാർഗ്ഗം ഉറപ്പുവരുത്തി മതിയായ നഷ്ട പരിഹാരം ഉറപ്പു വരുത്തുകയും പാരിസ്ഥിതിക വിഷയങ്ങൾക്ക് പരിഹാരം കാണണം എന്നതു കൂടാതെ ശാസ്ത്രീയമായി ഇത്തരം വിഷയങൾ ഭാവിയിൽ ഉണ്ടാവാതിരിക്കാനും നിർഭാഗ്യവശാൽ സംഭവിച്ചാൽ എങ്ങനെ കേന്ദ്ര / സംസ്ഥാന സർക്കാരുകളും പ്രതിരോധ / കാലാവസ്ഥ, / വ്യവസായ, വിഭാഗങ്ങൾ കാര്യങൾ കൈകാര്യം ചെയ്യണമെന്നും അക്കാര്യത്തിൽ കോടതിയുടെ ഇടപെടൽ വേണമെന്നും ഈ പൊതുതാത്പര്യ ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട് എന്നത് ഈ ഹർജിയെ വളരെ വ്യത്യസ്ഥമാക്കുന്നു.


Comment As:

Comment (0)