ആശുപത്രി ICU വിൽ CCTV ക്യാമറ അനിവാര്യം, റെയ്മന്റ് ആൻറണി മുഖ്യമന്ത്രിക് നൽകിയ പരാതി മന്ത്രി വീണക്ക് കൈമാറി
പാലക്കാട്, :അടുത്ത കാലത്തായ് പാലക്കാട് ഏരിയയിലെ സ്വകാര്യ ആശുപത്രികളിൽ ഐ, സി.യുവിൽ നടന്നിട്ടുള്ള മരണങ്ങളിലെ ദുരുഹതതെളിവു സഹിതം പുറത്ത് വന്നിട്ടും യാതൊരു നടപടികളും സർക്കാർ ഭാഗത്ത് നിന്ന് ഉണ്ടാവാത്തതിനാലും, ഇത്തരം കാര്യങ്ങളിൽ കുറ്റക്കാരെ സംരക്ഷിക്കാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിലെ പല ഡോക്ടർമാരും ആരോപണ വിധേയരുടെ കൂടെ നില്ക്കുകയോ നില്കാൻ നിർബന്ധിതരാവുകയോ ചെയ്യുന്നതിനാൽ രോഗിയുടെയോ, മരണപ്പെടുന്നവരുടെയോ ബന്ധുക്കൾക്ക് നീതി ലഭിക്കുന്നില്ല എന്നതിനാൽ പൊതുപ്രവർത്തകനായ റെയ്മണ്ട് ആൻറണി ഈ വിഷയം ഉന്നയിച്ച് കേരള മുഖ്യമന്ത്രിക്ക് നൽകിയ പരാതി ആരോഗ്യമന്ത്രിക്ക് കൈമാറിയത് ഈ രംഗത്ത് ആശ്വാസകരമായ ഒന്നാണെന്ന്, പൊതു സമൂഹം വളരെ ആശ്വാസത്തോടെ കാണുന്നു. ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാവിധ സഹായങ്ങളും സർക്കാർ നൽകുന്നുണ്ട് അവരുടെ കൃത്യവിലോപത്തിൽ രോഗിക്ക് ആപത്ത് സംഭവിക്കുകയോ മരണം സംഭവിക്കുകയോ ചെയ്താൽ വൈകാരികമായി പ്രതികരിക്കുന്ന രോഗിയുടെ ആശ്രിതരെ ആശുപത്രി നശിപ്പിച്ചെന്നും ഡോക്ടറെ കൈയ്യേറ്റം ചെയ്തു എന്നും ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച നിരവധി സംഭവങ്ങൾ ഉള്ളപ്പോൾ ഐ.സി.യു.വിൽ ദിവസങ്ങൾക്ക് മുമ്പേ മരിച്ച രോഗിക്ക് വില കൂടിയ മരുന്നുകളും വാങ്ങി ഐ.സി.യു.ചാർജായി ലക്ഷങ്ങളും ഇടാക്കിയ ആശുപത്രികൾക്ക് എതിരെയുള്ള സർക്കാരും നിയമ സംവിധാനങ്ങളും ഒരു ചെറുവിരൽ പോലും അനക്കാറില്ലാത്തതും ആരോഗ്യത്തിൽ നമ്പർ വണ്ണായ കേരളത്തിൽ തന്നെയാണ്, ഈ ഒരു സാഹചര്യത്തിൽ റെയ്മണ്ട് ആൻ്റണിയുടെ ഹർജി കേരളത്തിൽ ആരോഗ്യമേഖലയിലെ ഉപഭോക്താക്കൾക്ക് ഒരു ചരിത്ര സംഭവം തന്നെ ആയിരിക്കും