സനാതനം ധർമ്മ പാഠശാല മഹാ സത്സംഗം

സനാതനം ധർമ്മ പാഠശാല മഹാ സത്സംഗം
--------------------------
 സനാതനം ധർമ്മ പാഠശാലയുടെ  എറണാകുളം ജില്ല മഹാ സത്സംഗം ആലുവ G S B Y ഹാളിൽ 11/01/2026 ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണി മുതൽ ആരംഭിച്ചു.

ഒരുലക്ഷം സജ്ജനങ്ങളെ രാമായണം പഠിപ്പിക്കുക,സനാതനം മാട്രിമോണി വെബ്സൈറ്റു വഴി വൈവാഹിക കാര്യങ്ങളിൽ ഹിന്ദുക്കളെ സഹായിക്കുക,.വൈഭവത്തിലൂടെ കുട്ടികളെ പരമാവധി വിദ്യാഭ്യാസപരമായി ഉയർത്തുവാൻ ശ്രമിക്കുക,ആയിരം സ്വദേശി ഷോപ്പുകൾ പ്രാവർത്തികമാക്കുക,.നിലവിൽ സനാതന ധർമ്മ പാഠശാലയിലുള്ള 500-ൽ പരം കൗൺസിലർമാരുടെ സേവനം മുഴുവനായി ഹൈന്ദവ സമൂഹത്തിൽ പ്രയോജനപ്പെടുത്തുക,തുടങ്ങിയ കാര്യങ്ങളെ വളരെ കൃത്യമായിട്ടും അടുക്കും ചിട്ടയോടും കൂടി .2026-ൽ പ്രാവർത്തികമാക്കുന്നതിന് വേണ്ടിയുള്ള നടപടികളും തയ്യാറെടുപ്പുകളും നടത്തുവാൻ വേണ്ടി കേരളത്തിലെ 14 ജില്ലകളിൽ മഹാ സത്സംഗങ്ങൾ നടത്തി വരുന്നതിന്റെ ഭാഗമായാണ് എറണാകുളം ജില്ലയിൽ മഹാസത്സംഗം  സംഘടിപ്പിച്ചത്. മുഖ്യപ്രഭാഷണം നടത്തിയ സനാതനം ധർമ്മ പാഠശാലയുടെ ആചാര്യനും മുഖ്യസംയോജകനുമായ  ശ്രീ രാജേഷ് നാദാപുരം - സനാതനം ധർമ്മ പാഠശാലയുടെ വിഷൻ 2026  അവതരിപ്പിക്കുകയും നടപ്പിലാക്കാൻ വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു.

അഡ്വ.രേഖ . സി . നായർ, ശ്രീ .എൻ . മോഹനൻ, 'ശ്രീ പ്രദീപ്. എസ് മാവേലിക്കര, ശ്രീ സുനിൽകുമാർ  ,ശ്രീമതി വിദ്യാ ലാൽ ,തുടങ്ങിയവർ പങ്കെടുത്ത വേദിയിൽ ശ്രീ ശശികുമാർ മേനോൻ നന്ദി പ്രകാശിപ്പിച്ചു.

കൂടാതെ സനാതനം ധർമ്മ പാഠശാലയിലെ അധ്യാപകരുടെ രാമായണ പാരായണം, വൈഭവം വിദ്യാർത്ഥികളുടെ ഗീതാ പാരായണം, രാവണീകൃത ശിവതാണ്ഡവ സ്തോത്രം ,ഹനുമാൻ ചാലിസ, സൗന്ദര്യലഹരി , ഭജൻസ് ,ദേശഭക്തിഗാനങ്ങൾ കൂടാതെ  G S B Y മാതൃസമിതിയുടെ കോലാട്ടം തുടങ്ങിയ പരിപാടികൾ സദസ്സിന് ഹൃദ്യമായ രീതിയിൽ വേദിയിൽ അവതരിപ്പിക്കപ്പെട്ടു.
                 റിപ്പോർട്ടർ:  സാജു തറനിലം


Comment As:

Comment (0)