പെരിയാർ നിവാസികൾ ആശങ്കയുടെ മുൾമുനയിൽ ? ഭരണകൂടം ജാഗ്രതയിൽ
മുൻകാലങ്ങളിൽ ഉണ്ടായിട്ടുള്ള വെള്ളപ്പൊക്കത്തിന്റെ ഭീതി വിട്ടുമാറാതെ നിൽക്കുമ്പോൾ തന്നെ പെരിയാറിന്റെ തീരത്തും മറ്റ് താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയത് ജനങ്ങളിൽ ആശങ്കയും ഭീതിയും ഉണ്ടാക്കിയിരിക്കുന്നു മലയാറ്റൂരിലെ റിസോർട്ടിൽ ഉൾപ്പെടെ നീലീശ്വരം , കളമ്പാട്ടുപുരം , ചെങ്ങൽ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറുകയും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ ആയതും ജനങ്ങളിൽ ഭീതി ഉണർത്തിയിരിക്കുകയാണ്. അതേസമയം 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ് ലൈൻ നമ്പർ ഉൾപ്പെടെ സ്ഥാപിച്ച് ജില്ലാ ഭരണകൂടവും പോലീസും ഫയർ ആൻഡ് റെസ്ക്യൂ ടീമും ജാഗ്രത പുലർത്തുന്നുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത് .പല ഗ്രാമപഞ്ചായത്തുകളും അടിയന്തര കമ്മറ്റികൾ ചേർന്ന് സ്ഥിതിഗതികൾ സസൂഷ്മം വിലയിരുത്തി കൊണ്ടിരിക്കുകയാണ് , മാത്രമല്ല മുല്ലപ്പെരിയാറിലെ ജലനിരപ്പ് മുൻവർഷം ഇതേസമയത്ത് ഉണ്ടായിരുന്നതിനേക്കാൾ ഇപ്പോൾ ഉയർന്നുനിൽക്കുന്നത് ജനങ്ങളിൽ ആശങ്കയുള്ളവാക്കുന്നു. ഏതായാലും ജില്ലാ ഭരണകൂടവും ഡിസാസ്റ്റർ മാനേജ്മെൻറ് ടീമും ജാഗ്രതയിലാണെന്നത് ജനങ്ങളിൽ ആശ്വാസം പകരുന്നു .