മനുഷ്യർ ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളും സ്വര്ണക്കള്ളക്കടത്തിനും ഉപയോഗിക്കുന്നു എന്ന് ഈയടുത് കൊച്ചി വിമാനത്താവളത്തിലെ സംഭവങ്ങൾ വ്യക്തമാക്കുന്നു . നെടുമ്പാശേരി ഇന്റർനാഷണൽ എയർപോർട്ടിൽ സ്വര്ണക്കള്ളക്കടത്തു തടയുന്ന കസ്റ്റംസ് ഡിപ്പാർമെന്റിന്ലെ ഉദ്യോഗസ്ഥർ നേരിടുന്ന വൈവിധ്യം നിറഞ്ഞ അനുഭവങ്ങൾ ഞെട്ടിപ്പിക്കുന്നവയാണ് ...കഴിഞ്ഞ കുറെ ദിവസങ്ങൾക്കു മുൻപേ നെടുമ്പാശേരിയിൽ സ്വർണ പാദുകങ്ങൾ ,സ്വർണ തോർത്ത് , സ്വർണ താക്കോൽ ,സ്വർണ ബെൽറ്റ് , സ്വർണ buttun , സ്വർണ ബെൽറ്റ് bukkle മുത്വലായവ ആയിരുന്നു ഇതുവരെ കസ്റ്റംസ് പിടികൂടിയിരുന്നത്.!എന്നാൽ ഇന്ന് രാവിലെ ചങ്ങരംകുളം സ്വദേശി അക്ബർ ഗ്രീൻചാനലിൽ കൂടി നടന്നുപോയപ്പോൾ കാണിച്ച തിടുക്കം, ജാഗ്രതയിൽ നിന്നിരുന്ന കസ്റ്റംസ്സ് ഓഫീസർക്ക് സംശയം ജനിപ്പിച്ചു . തുടർന്നുള്ള ചോദ്യമചെയ്യലിൽ ഈ യാത്രക്കാരൻ, കൂടെ കൂടെ പാന്റിന്റെ പോക്കറ്റിൽ കൂടി കയ്യിട്ടു അടിവസ്ത്രം നേരെയാക്കുന്നു ശ്രദ്ധയിൽ പെട്ട കസ്റ്റംസ് ഉദോഗസ്ഥർക്കു കൂടുതൽ സംശയം തോന്നിയതിന്റെ അടിസ്ഥാനത്തിൽ നടത്തിയ ദേഹപരിശോധനയിൽ മൂന്നു അടിവസ്ത്രങ്ങൾ ധരിച്ചിരുന്നതായി കാണപ്പെട്ടു . അതിൽ ഒന്നിന്റെ ഉള്ളിലായാണ് .ഇയാൾ സ്വർണ്ണം പൊടിച്ച് അടിവസ്ത്രത്തിൽ തേച്ചു പിടിപ്പിച്ചിരിക്കുകയായിരുന്നു.ഏകദേശം 34 ലക്ഷം വിലവരുന്ന 640gam (ഏകദേശം )തങ്കമാണ് ഇയാൾ ഇത്തരത്തി .ൽ ഒളിപ്പിച്ചിരുന്നത് . പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നു .
മാർച്ച് മാസത്തിൽ ഇതുവരെയായി 3 കിലോ 340 ഗ്രാം സ്വർണമാണ് ഏഴ് പേരിൽ നിന്നായി കസ്റ്റംസ് പിടികൂടിയത്.