നെടുമ്പാശ്ശേരി : മാർത്തോമാസ്ലീഹ മലയാറ്റൂർ വഴി പാണ്ഡ്യരാജ്യത്തേയ്ക്ക് പോകുവാൻ ഉപയോഗിച്ചിവെന്നു കരുതപെടുന്ന പഴയ ഒട്ടകപ്പാതയിൽ നിർമ്മിക്കപ്പെട്ട മേരിഗിരി തട്ടുപാറ പള്ളിയിൽ നോമ്പുകാല തീർത്ഥാടനത്തിന് തുടക്കമായി . വികാരി ഫാദർ ജോൺസൻ ഇലവൻ കുടിയുടെ നേതൃത്വത്തിൽ വലിയ നോമ്പിലെ എല്ലാ വെള്ളിയാഴ്ച്ചകളിലും നൂറുകണക്കിന് വിശ്വാസികൾ കുരിശിൻ്റെ വഴി ചൊല്ലി മല കയറുന്നതോടെയാണ് തീർത്ഥാടനത്തിന് തുടക്കമായത് . തോമാശ്ലീഹാ മലയാറ്റൂർ വഴി ഇന്നത്തെ തമിഴ്നാടിൻ്റെ ഭാഗമായ പാണ്ഡ്യരാജ്യത്തേയ്ക്ക് പോയത് തട്ടാറമലയിലൂടെ ഉള്ള പഴയ ഒട്ടകപാതയിലൂടെ ആണെന്നു ചരിത്ര ഗ്രന്ഥമായ ട്രാവൻകൂർ മാനുവലിൽ രേഖപ്പെടുത്തിട്ടുണ്ട് . താട്ടുപാറ പള്ളിയോടു ചേർന്നു കിടക്കുന്ന പുരാതന ഗുഹയിലാണ് തോമസ്ലീഹാ താമസിച്ചിരുന്നതായും പൗരാണിക വിശ്വാസം ഉണ്ട് . ഈ വിശ്വാസമൂലം ഗുഹാമുഖത്ത് തിരികത്തിച്ച് നാണയങ്ങൾ വിതറുന്ന പതിവ് ഇവിടെ ഉണ്ടായിരുന്നതായും പഴമക്കാർ സാക്ഷ്യപ്പെടുത്തുന്നു .തൻ്റെ ശത്രുക്കളിൽ നിന്നും രക്ഷപ്പെടാൻ മാർത്തോമാസ്ലീഹ ഉപയോഗിച്ച ഇവിടത്തെ ഗുഹ അനേകം ആകർഷിക്കുന്നുണ്ട് . കൂടാതെ ഏകാഗ്രതയോടെ മണിക്കൂറോളം പ്രാർത്ഥിക്കുന്നതിനും ഇവിടെ ആളുകൾ എത്തുന്നുണ്ട് . എറണാകുളം അതിരൂപതയുടെ ചരിത്ര ഗ്രന്ഥം പറയുന്നതനുസരിച്ച് മലയാറ്റൂർ പള്ളിയോളം പാരമ്പര്യവും പൗരാണികതയും തട്ടു പാറ പള്ളിക്കുണ്ട് . ഇത് തട്ടു പാറ പള്ളിയുടെ തീർത്ഥാടനത്തിന് വിശ്വാസികളെ ആകർഷിക്കുന്നതിന് കാരണമായിട്ടുണ്ട് . തിരുവതാംകൂർ രാജഭരണകാലത്ത് ഈ പള്ളിയുടെ മുന്തിയ നേർച്ച പണത്തെ ദിവാൻ സർ സി പി രാമസ്വാമി അയ്യർ രാജ ഭണ്ഡാരത്തിലേയ്ക്കു കണ്ടു കെട്ടിയെന്നും എന്നാൽ രാജാവിൻ്റെ ലീഗൽ സെക്രട്ടറി ആയിരുന്ന നട്ടവത്തുശ്ശേരി വക്കീൽ ഈ ദേവാലയത്തിൻ്റെ പ്രശസ്തിയും പ്രാധാന്യവും രാജാവിനെ ബോധ്യപ്പെടുത്തുകയും രാജാവ് പള്ളിക്ക് പട്ടയവും ചുറ്റുമുള്ള സ്ഥലത്തിന് കൈവകാശവും നൽകിയതായും ചരിത്രം പറയുന്നു . അന്ന് പള്ളിക്ക് ചുറ്റുംപാറയിൽ പതിപ്പിച്ച രാജമുദ്രയായ മൂന്ന് ശംഖുമുദ്രകൾ ഇപ്പോഴും ഇവിടെ കാണാവുന്നതാണ് ഈ മാസം 31 ന് ഇവിടെ ഫൊറോന തലത്തിലുള്ള നാൽപ്പതാം വെള്ളിയാചരണം നടക്കും .കൂടാതെ പുതുഞായർ തിരുന്നാളിനോടനുബന്ധിച്ച് നേർച്ചസദ്യയും ഒരുക്കിയിട്ടുണ്ട് . മുൻ കൂടി അറിയിച്ച് വരുന്ന ഭക്തജനങ്ങൾക്ക് കുമ്പസാരത്തിനും കുർബായ്ക്കുമുള്ള സൗകര്യങ്ങൾ ഒരിക്കിട്ടുണ്ട്