Mission News
Mission News
Monday, 03 Apr 2023 00:00 am
Mission News

Mission News

*


മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ പ്രാഥമിക ശുശ്രൂഷ നൽകുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കി ആരോഗ്യ വകുപ്പ്.  പ്രദർശന നഗരി സന്ദർശി ക്കാനെത്തുന്നവർക്ക് അടിയന്തര സാഹചര്യങ്ങളിൽ ആരോഗ്യ വകുപ്പിന്റെ സേവനം ഉറപ്പ്. കൂടാതെ രക്ത സമ്മർദ്ദം, പ്രമേഹം, എച്ച്. ബി ടെസ്റ്റ്‌,  മുതലായ സേവനങ്ങളും ഉയരം, തൂക്കം, വയസ്സ് എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തി ആരോഗ്യവാനാണോ എന്ന് കണക്കാക്കുന്ന ബി. എം. ഐ. കണക്കാക്കുന്നതിനുള്ള സൗകര്യവും സ്റ്റാളിൽ ലഭ്യമാണ്. ഒരു പഞ്ചായത്തിന് കീഴിലെ ആരോഗ്യ കേന്ദ്രം എങ്ങനെ ആയിരിക്കു മെന്നും അവിടെ പൊതുജനങ്ങൾക്ക് എന്തെല്ലാം സേവനങ്ങൾ ലഭ്യമാകുമെന്നും  സ്റ്റാൾ സന്ദർശിക്കുന്നവർക്ക് വ്യക്തമാകും. പൊതുജനങ്ങളെ ആരോഗ്യ മേഖലയിൽ കൂടുതൽ ബോധവാൻമാരാക്കുകഅതുവഴി ആരോഗ്യമുള്ള സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആരോഗ്യ വകുപ്പിന്റെ പ്രവർത്തനം.

 കൂടാതെ പോഷകാഹാരങ്ങളുടെ പ്രദർശനവും ഇവിടെ സംഘടിപ്പിച്ചിട്ടുണ്ട്. ഓരോ ദിവസവും വ്യത്യസ്തമായ ഭക്ഷണ പദാർത്ഥങ്ങളാകും പ്രദർശിപ്പിക്കുക.
ആരോഗ്യ വകുപ്പ് വിവിധ മേഖലകളിൽ നടത്തുന്ന പ്രവർത്തനങ്ങളുടെ വീഡിയോ സ്റ്റാളിലെ എൽ.ഇ ഡി വാളിൽ  മുഴുവൻ സമയവും പ്രദർശിപ്പിക്കുന്നു. 


സ്റ്റാളിനോട് ചേർന്ന് പ്രത്യേകം സജ്ജീകരിച്ച യൂണിറ്റിൽ കാരുണ്യ സുരക്ഷാ പദ്ധതിയുടെ വിവരങ്ങൾ ലഭ്യമാണ്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് ചികിത്സാ സഹായത്തിനായി സംസ്ഥാന സർക്കാർ രൂപം നൽകിതാണ് കാരുണ്യ സുരക്ഷാ  പദ്ധതി. അർഹതയുള്ള കുടുംബങ്ങളിലെ എല്ലാ അംഗങ്ങൾക്കും പ്രായഭേദമന്യേ അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് ഇതിലൂടെ ലഭിക്കുന്നത്. പദ്ധതിയുടെ ഗുണഭോക്താക്കളെക്കുറിച്ചും ആനുകൂല്യങ്ങളെകുറിച്ചും ചികിത്സാ സമയത്ത് ഹാജരാക്കേണ്ട രേഖകളെ കുറിച്ചുമുള്ള  വിവരങ്ങൾ യൂണിറ്റ് സന്ദർശിക്കുന്നവർക്ക് വിശദീകരിച്ചു നൽകുന്നുണ്ട്.