Mission News
Mission News
Tuesday, 04 Apr 2023 00:00 am
Mission News

Mission News

ഹൃദയാഘാതത്തിന് കോവിഡുമായി ബന്ധമുണ്ടോ എന്നാണ് ഗവേഷണം നടത്തുന്നത്. കോവിഡും യുവാക്കള്‍ക്കുണ്ടാകുന്ന ഹൃദയാഘാതം തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ സര്‍ക്കാര്‍ ഗവേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് മൂന്ന് മാസത്തിനുള്ളില്‍ ഫലങ്ങള്‍ പ്രതീക്ഷിക്കുന്നന്നതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

'നിരവധി യുവ കലാകാരന്‍മാരും കായികതാരങ്ങളും ഹൃദയാഘാതം മൂലം പൊടുന്നനെ മരിച്ച കേസുകള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പലരും പ്രകടനം നടത്തുന്നതിനിടെ സ്‌റ്റേജിലും കളിക്കിടെ മൈതാനത്തിലും ജിമ്മിലും ഒക്കെ വച്ചാണ് മരിച്ചത്. ഇതില്‍ പഠനം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം, കോവിഡിന്റെ നാലാംതരംഗത്തെ സംബന്ധിച്ച ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. ഒമൈക്രോണിന്റെ ബിഎഫ് 7 സബ് വേരിയന്റായിരുന്നു അവസാനത്തെ കോവിഡ് മ്യൂട്ടേഷന്‍, ഇപ്പോള്‍ എക്‌സ്ബിബി 1.16 സബ് വേരിയന്റാണ് അണുബാധകളുടെ വര്‍ദ്ധനവിന് കാരണമാകുന്നത്. എന്നാല്‍, ഉപവകഭേദങ്ങള്‍ അത്ര അപകടകരമല്ലെന്നും മന്ത്രി പറഞ്ഞു. കോവിഡ് പരിവര്‍ത്തനം തുടരുന്ന ഒരു വൈറസായി തുടരുകയാണ്. ഇന്ത്യയില്‍ ഇതുവരെ 214 വ്യത്യസ്ത വകഭേദങ്ങള്‍ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രി വ്യക്തമാക്കി-