Mission News
Mission News
Monday, 03 Apr 2023 18:00 pm
Mission News

Mission News

 

നടി ഷംന കാസിമിന് കുഞ്ഞ് പിറന്നു. കഴിഞ്ഞ ദിവസം ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷംന ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷം ഷംന ആരാധകരുമായി പങ്കുവച്ചത്. യൂട്യൂബ് ചാനലില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. 2022 ഒക്ടോബറിലായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്ബനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഭര്‍ത്താവ്. 

കണ്ണൂര്‍ സ്വദേശിയായ ഷംന നൃത്ത റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധ നേടിയത്. മഞ്ഞു പോലൊരു പെണ്‍കുട്ടി എന്ന ചിത്രത്തിലൂടെ അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചു. പിന്നാലെ അന്യഭാഷകളിലും സജീവമായി. നാനി നായകനായ ‘ദസറ’യിലാണ് ഷംന ഏറ്റവുമൊടുവില്‍ അഭിനയിച്ചത്