Mission News
Mission News
Sunday, 23 Apr 2023 00:00 am
Mission News

Mission News

ഉന്നതരടക്കം ഉള്‍പ്പെട്ടിട്ടുള്ള സെക്സ് റാക്കറ്റ് സംഘത്തെ അറസ്റ്റ് ചെയ്ത് മുംബൈ പോലീസ്. പ്രമുഖ ഭോജ്പൂരി നടി അടക്കമുള്ളവരാണ് അറസ്റ്റിലായത്. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ രഹസ്യനീക്കത്തിനൊടുവിലാണ് പ്രതികളെ പിടികൂടിയതെന്ന് മുംബൈ പോലീസ് വ്യക്തമാക്കി. ഭോജ്പൂരി നടി സുമന്‍ കുമാരി (24) അടക്കമുള്ളവരാണ് പിടിയിലായത്.

ആരേ കോളനി പ്രദേശത്തെ റോയല്‍ പാം ഹോട്ടലില്‍ ഉന്നതര്‍ ഉള്‍പ്പെട്ട പെണ്‍വാണിഭ സംഘം പ്രവര്‍ത്തിക്കുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. പ്രതികളെ പിടികൂടാനായി പോലീസ് സുമന്‍ കുമാരി എന്ന വ്യാജ പേരില്‍ ഒരാളെ ഹോട്ടലിലേക്ക് അയക്കുകയായിരുന്നു. ഇതേ പേരിലുള്ള പ്രതിയായ നടി പോലീസ് വിരിച്ച വലയില്‍ കുടുങ്ങുകയായിരുന്നു. മോഡലുകളെ വിട്ടുനല്‍കണമെങ്കില്‍ 50,000 രൂപ മുതല്‍ 80,000 രൂപ വരെ വേണമെന്ന് സുമന്‍ കുമാരി ആവശ്യപ്പെട്ടു. ഡീല്‍ നടക്കുന്നതിനിടെ പ്രതിയെ പോലീസ് പിടികൂടുകയായിരുന്നു.

നിലവില്‍ സുമന്‍ കുമാരി പോലീസ് കസ്റ്റഡിയിലാണ്. ചോദ്യ ചെയ്യല്‍ തുടരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു. ഉന്നതര്‍ ഉള്‍പ്പെട്ട നിരവധി പെണ്‍വാണിഭ സംഘങ്ങള്‍ നഗരത്തില്‍ പ്രവര്‍ത്തിക്കുന്നതായി സൂചന ലഭിച്ചിട്ടുണ്ടെന്നും സംശയം തോന്നുവര്‍ ഉടന്‍ തന്നെ പോലീസിനെ അറിയിക്കണമെന്നും പോലീസ് വ്യക്തമാക്കി.

സുമന്‍ കുമാരിയാണ് ആവശ്യക്കാര്‍ മോഡലുകളെ എത്തിച്ച് നല്‍കിയിരുന്നത്. സിനിമാ മോഹവുമായി മുംബൈയിലെത്തി മോഡലുകളെയാണ് സുമന്‍ കുമാരി വേശ്യാവൃത്തിയിലേക്ക് എത്തിച്ചത്. സിനിമയില്‍ അവസരം ലഭിക്കാതിരിക്കുകയും സാമ്പത്തികമായി ഏറെ ബുദ്ധിമുട്ട് നേരിടുകയും ചെയ്യുന്ന മോഡലുകളെ സമീപിച്ച് സുമന്‍ കുമാരി ഇവരെ വേശ്യാവൃത്തിയിലേക്ക് എത്തിക്കുകയായിരുന്നു. കഴിഞ്ഞ 6 വര്‍ഷമായി സുമന്‍ കുമാരി മുംബൈയിലാണ് താമസം. നിരവധി ഭോജ്പൂരി സിനിമകളിലും കോമഡി ഷോകളിലും സുമന്‍ വേഷമിട്ടിട്ടുണ്ട്