Mission News
Mission News
Thursday, 04 May 2023 18:00 pm
Mission News

Mission News

കൊച്ചി:അതിമാരക മയക്കുമരുന്ന് പാർസൽ ആയി വന്ന കേസിലെ വിദേശത്ത് ആയിരുന്ന പ്രതിയെ എക്സൈസ് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു.
     എറണാകുളത്ത് വിദേശപാർസൽ ആയി 31 എൽ. എസ്. ഡി. സ്റ്റാമ്പ്‌ വന്ന കേസിൽ സ്റ്റാമ്പ്‌ ഖത്തറിൽ നിന്നും അയച്ചു കൊടുത്ത കോഴിക്കോട് ജില്ലയിൽ കൊയിലാണ്ടി താലൂക്കിൽ മൂടാടി വില്ലേജിൽ വീമംഗലം ദേശത്ത് പൊന്നാട്ടിൽ വീട്ടിൽ മജീദ് മകൻ വിഷാദ് മജീദ് ( 31 വയസ്സ് ) എന്നയാളെ കരിപ്പൂർ എയർപോർട്ടിൽ വച്ച് 14/04/2023 പുലർച്ചെ 02.40 ന് എറണാകുളം എക്സൈസ് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ മജു. റ്റി. എം ന്റെ നേതൃത്വത്തിൽ മൂന്നാം പ്രതിയായി അറസ്റ്റ് ചെയ്തു. വാണിജ്യ അളവിൽ എൽ. എസ്. ഡി. സ്റ്റാമ്പ്‌ കൈകാര്യം ചെയ്ത കുറ്റത്തിനാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സ്‌ക്വാഡിൽ രജിസ്റ്റർ ചെയ്ത കേസിൽ ഇതുവരെ അറസ്റ്റ് ചെയ്ത പ്രതികളുടെ എണ്ണം 3 ആയി. മേൽ കേസ്, മൂന്നാത്തെ പ്രതി മജീദ്  അവധിക്ക് നാട്ടിൽ വന്നപ്പോൾ രണ്ടാം പ്രതി ഫസ്‌ലുവിന്റെ കയ്യിൽ നിന്നും 26 എൽ. എസ്. ഡി. സ്റ്റാമ്പ്‌ പണം കൊടുത്തു വാങ്ങി ഖത്തറിൽ പോയിരുന്നു. മേൽ സ്റ്റാമ്പ്‌ ഗുണനിലവാരം ഇല്ലെന്ന് പറഞ്ഞതിൻ പ്രകാരം. രണ്ടാം പ്രതി ഫസ്‌ലു തിരിച്ചു അയച്ചു കൊടുത്താൽ വാങ്ങിയ പണം തിരികെ തരാം എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഫസ്‌ലു അറിയിച്ച അഡ്രസ്സിൽ മജീദ് തിരികെ അയച്ചു കൊടുത്തു. ആയതിന്റെ അടിസ്ഥാനത്തിൽ ആണ് മേൽ കേസ് രജിസ്റ്റർ ചെയ്തത്. മേൽ പ്രതിയെ ബഹുമാനപ്പെട്ട എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് മുൻപാകെ ഹാജരാക്കിയതിൽ ടിയാനെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു ഉത്തരവായിട്ടുള്ളതാണ്. മേൽ കുറ്റകൃത്യം 10 മുതൽ 20 വർഷം വരെ കഠിനതടവും 1 മുതൽ 2 ലക്ഷം രൂപവരെ ശിക്ഷിക്കാവുന്നതാണ്. കേസിന്റെ അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫീസർ എം. എ. കെ. ഫൈസൽ, സിവിൽ എക്സൈസ് ഓഫീസർമാരായ വിജോ. പി. ജോർജ്, ശ്രീജിത്ത്‌. എം. എസ്, എക്സൈസ് ഡ്രൈവർ ഷിജു ജോർജ് എന്നിവരുമുണ്ടായിരുന്നു.