Mission News
Mission News
Saturday, 09 Sep 2023 18:00 pm
Mission News

Mission News

തോട്ടകം സെന്റ് ജോർജ്ജ് യാക്കോബായ സുറിയാനി പള്ളിയുടെ നേതൃത്വത്തിൽ കുടുംബയൂണിറ്റുകളുടെയും കരുണ സഹായ സംഘം ട്രസ്റ്റിന്റെയും മർത്ത മറിയം വനിത സമാജത്തിന്റെയും സൺഡേസ്കൂൾ,  യൂത്ത് അസോസിയേഷൻ സംയുക്ത ആഘോഷം നടത്തി. ടി യോഗത്തിൽ ഇടവകയിലെ 80 വയസ്സ് കഴിഞ്ഞവരെ ആദരിച്ചു. ടി സമ്മേളനം അഭിവന്ദ്യ മാത്യൂസ് മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. ഫാ. വർഗീസ് അറയ്ക്കൽ വികാരി അദ്ധ്യക്ഷനായിരുന്നു.  ആശംസകൾ അർപ്പിച്ചുകൊണ്ട് ഫാ. വിൽസൺ വർഗീസ് കൂരൻ, ഫാ. ഗീവർഗീസ് വി അരിക്കൽ, ഫാ. ഏലിയാസ് വി അരീക്കൽ, ഫാ. കെ കെ വർഗീസ് കൂരൻ, സെക്രട്ടറി എബി ജോസഫ്, കൺവീനർമാർ ബേസിൽ കെ വി, ലിജി പോൾ അരീക്കൽ,  നിഖിത ബേബി മൂന്നുപീടിയേക്കൽ,  വാർഡ് മെമ്പർ ബിനോയ് കൂരൻ, ലിനി ജിനോ , എ റ്റി ജോയ് അരീക്കൽ, ജോണി കൂരൻ, എബിൻ കെ ഷാജു എന്നിവർ സംസാരിച്ചു.