Mission News
Mission News
Monday, 11 Sep 2023 18:00 pm
Mission News

Mission News

   അങ്കമാലി:അങ്കമാലി LF ആശുപത്രിക്ക് എതിർ വശം നിരവധി വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന ഡെൽറ്റ സെന്ററിന്റെ മുകൾ വശത്ത് നിന്ന് പാർശ ഭിത്തി ഇടിഞ്ഞ് ഷോപ്പിംഗ് കോംപ്ലക്സിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ മുകളിൽ വീണ് അപകടം. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന യുവാക്കൾ തലനാഴിരയ്ക്ക് രക്ഷപ്പെട്ടു. ഇന്ന് രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഡെൽറ്റ സെന്ററിൽ പ്രവർത്തിക്കുന്ന GL ഇലക്ട്രിക്കൽ എന്ന സ്ഥാപനത്തിൽ നിന്നും സാധനങ്ങൾ വാങ്ങാൻ എത്തിയ കോതമംഗലം സ്വദേശികളായ അജയ കൃഷ്ണ എന്ന ആളുടെ കാറിന് മുകളിലേക്കാണ് കെട്ടിടത്തിന്റെ ഭിത്തി ഇടിഞ്ഞ് വീണത്.വാഹനം പാർക്ക് ചെയ്ത് കടയിലേക്ക് കയറിയ ഉടനെയായിരുന്നു വലിയ ശബ്ദത്തോടെ മുകളിൽ നിന്നും കെട്ടിടത്തിന്റെ മുകൾ ഭിത്തി ഇടിഞ്ഞ് കാറിൽ മുകളിൽ വീണത്. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വ്യാപര സ്ഥാപനങ്ങളിലെ കടക്കാർ കെട്ടിട ഉടമയെ അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്ന് കടക്കാർ പറയുന്നു. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസവും കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കാർ ഉടമ അങ്കമാലി പോലീസിലും നഗരസഭാ അതികൃതർക്കും പരാതി നൽകിയിട്ടുണ്ട്. നഗരസഭയുടെ ഭാഗത്ത് നിന്നും കെട്ടിടത്തിന്റെ ശോചനീയാവസ്ഥ സംബന്ധിച്ച് നടപടി സ്വീകരിക്കുമെന്ന് വാർഡ് കൗൺസിലർ അറിയിച്ചു.