Mission News
Mission News
Friday, 15 Sep 2023 00:00 am
Mission News

Mission News

ആയുഷ്മാൻ ഭവ:  ക്യാമ്പയിൻ
അങ്കമാലി ബ്ലോക്ക് തല  ഉദ്ഘാടനം
സാമൂഹ്യ ആരോഗ്യ കേന്ദ്രം കാലടി
കാലടി: ആരോഗ്യമേഖലയിൽ നടപ്പിലാക്കി വരുന്ന ഓരോ പദ്ധതിയും അത് ലക്ഷ്യമിടുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്ന നിലയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്ത് നടപ്പിലാക്കുന്ന ആയുഷ്മാൻ ഭവ:  ക്യാമ്പയിൻ  അങ്കമാലി ബ്ലോക്ക് തല  ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ തങ്കച്ചൻ നിർവഹിച്ചു.
ഗ്രാമ-നഗര പ്രദേശങ്ങളിലെ ജനതയുടെ മെച്ചപ്പെട്ട ആരോഗ്യ സ്ഥിതി ലക്ഷ്യമാക്കിക്കൊണ്ട് വിവിധ ആരോഗ്യ സംരക്ഷണ പദ്ധതികൾ കേന്ദ്ര കേരള സർക്കാരുകളുടെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്നുണ്ട്.
ഈ പദ്ധതികൾ വളരെയേറെ പേർ പ്രയോജനപ്പെടുത്തുന്നുണ്ടെങ്കിലും പദ്ധതികൾ സംബന്ധിച്ച കൃത്യമായ അറിവ് ഇല്ലാത്തതിനാൽ പല സേവനങ്ങളും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ പലർക്കും കഴിയാറില്ല.
ഈ സാഹചര്യത്തിൽ ഓരോ പദ്ധതിയും അത് ലക്ഷ്യമിടുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്ന നിലയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ നിലവിൽ നടപ്പിലാക്കിവരുന്ന മുഴുവൻ പദ്ധതികളെയും സേവനങ്ങളെയും കുറിച്ച് ആവശ്യമായ പ്രചരണം ഒരു കുടക്കീഴിൽ നിന്ന് തന്നെ ലഭ്യമാക്കുന്നതിനായി നടത്തുന്ന ആയുഷ്മാൻ ഭവ ജനകീയ ക്യാമ്പയിൻ എല്ലാവരും ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് പ്രസിഡൻറ് ആഹ്വാനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഷൈജൻ തോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ശാരദ മോഹൻ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ ക്ഷേമ സമിതി അധ്യക്ഷ ശ്രീമതി ലാലി ആൻറൂ, ക്ഷേമകാര്യ അധ്യക്ഷൻ മനോജ് മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ മേരി ദേവസി കുട്ടി, ആൻസി ജിജോ, കാലടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അംബിക ബാലകൃഷ്ണൻ, ആരോഗ്യ ക്ഷേമ സമിതി അധ്യക്ഷ അമ്പിളി ശ്രീകുമാർ, ശാന്ത ചാക്കോ തുടങ്ങിയവർ സംസാരിച്ചു. 
ഡോ: നസീമ നജീബ് വിഷയ അവതരണം നടത്തി. ഡോ. അമീറാ, ഹെൽത്ത് സൂപ്പർവൈസർ ബിമൽ ഭൂഷൺ, പബ്ലിക് ഹെൽത്ത് നഴ്സിംഗ് സൂപ്പർവൈസർ ഷീബ, പി ആർ ഒ പി. കേ സജീവ് തുടങ്ങിയവർ സംസാരിച്ചു. 
ദേശീയതലത്തിൽ നടന്ന ആയുഷ്മാൻ ഭവ ക്യാമ്പയിൻ ഉദ്ഘാടനം ആദരണീയ രാഷ്ട്രപതി ദ്രൗപതി മുർമു നിർവഹിച്ചതിന് തൽസമയ സംപ്രേഷണം ഇതോടനുബന്ധിച്ച് ഒരുക്കിയിരുന്നു
ആരോഗ്യ സുരക്ഷ ദിനാചരണത്തിന്റെ ഭാഗമായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ തങ്കച്ചൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ആയുഷ്മാൻ ഭവ ക്യാമ്പയിൻ ഭാഗമായി അവയവദാന പ്രതിജ്ഞ ബ്ലോക്ക് പഞ്ചായത്ത് അംഗം ആൻസി ജിജോ ചൊല്ലി കൊടുത്തു