Mission News
Mission News
Sunday, 01 Oct 2023 18:00 pm
Mission News

Mission News

സ. കോടിയേരി ബാലകൃഷ്ണൻ ദിനം സമുചിതമായ് ആചരിച്ചു.
.....................................
CPIM ചോളിറ്റ്ബ്യൂറോ അംഗവും CPIM സംസ്ഥാന സെക്രട്ടറിയും ദീഘകാലം MLA യും മന്ത്രിയുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷിക ദിനം CPIM മലയാറ്റൂർ ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സമുചിതമായ ആചരിച്ചു. നീലീശ്വരത്ത് നടന്ന അനുസ്മരണ സമ്മേളനം CPIM ലോക്കൽ കമ്മറ്റിയംഗവും മുതിർന്ന നേതാവുമായ കെ.കെ. പ്രഭ ഉൽഘാടനം ചെയ്തു. ഏരിയ കമ്മറ്റിയംഗം കെ.കെ. വത്സൻ അദ്ധ്യക്ഷനായിരുന്നു. ലോക്കൽ സെക്രട്ടറി പി.എൻ. അനിൽകുമാർ സ്വാഗതം പറഞ്ഞു. LC അംഗം പി.ജെ. ബിജു നന്ദി പറഞ്ഞു. വിവിധ ബ്രാഞ്ചുകളിൽ നടന്ന അനുസ്മരണങ്ങളിൽ മുണ്ടങ്ങാമറ്റം ( ട) ബ്രാഞ്ചിൽ LC സെക്രട്ടറി പി.എൻ. അനിൽ കുമാറും , കൊറ്റമത്ത് ഏരിയ കമ്മറ്റിയംഗം കെ.കെ. വത്സനും മറ്റ് ബ്രാഞ്ചുകളിൽ പി.ജെ. ബിജു - വിശ്വകർമ്മ പുരം, കമ്പനി - കളമ്പാട്ടുപുരം കെ.കെ. പ്രഭ, നീലീശ്വരം വി.കെ. വത്സൻ , YMA വിജി രജി , നടുവട്ടം സാജൻ പാലമറ്റം , നവോദയപുരം, സി.എസ് .ബോസ്, മുണ്ടങ്ങാമറ്റം (N ) ആനി ജോസ് , വെസ്റ്റ് കോളനി ഷിബു പറമ്പത്ത്, തോട്ടുവ , T.C വേലായുധൻ, മലയാറ്റൂർ W.ജി. ഉദയകുമാർ, മലയാറ്റൂർ -E, എം.വി.മോഹനൻ, കാടപ്പാറ എം.ആർ.നാരായണൻ , ഇല്ലി തോട് - കെ.ജെ. ബോബൻ , മുളംങ്കുഴി, കെ.ഡി.തോമസ് എന്നിവർ പതാക ഉയർത്തി. അനുസ്മരണ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ പേരെയും ലോക്കൽ കമ്മറ്റിക്കുവേണ്ടി സെക്രട്ടറി പി .എൻ . അനിൽകുമാർ നന്ദി രേഖപ്പെടുത്തി.