Mission News
Mission News
Thursday, 05 Oct 2023 00:00 am
Mission News

Mission News

തൃശ്ശൂർ:ഡോക്ടർമാരുടെ ഡോക്ടറായി ധ്വന്വന്തരീമൂർത്തി. കുന്ദംകുളം എരുമപ്പെട്ടിക്കടുത്ത് നെല്ല് വായ് ധ്വ ന്യന്തരീക്ഷേത്രത്തിലാണ് എല്ലാ വ്യാഴാഴ്ചയും ക്ഷേത്ര ശ്രീകോവിലിന് മുമ്പിൽ രോഗികളെ പരിശോധിച്ച് സൗജന്യ ചികിത്സയും ഭക്ഷണവും നൽകുന്ന അപൂർവ കാഴ്ച.ഭൈഷജ്യം എന്ന പേരിൽ അറിയപ്പെടുന്നത്.അഷ്ട വൈദ്യരിൽ പ്രധാനിയായ കുട്ടഞ്ചേരി മൂസിൻ്റെ ഉപാസനാമൂർത്തി.ചെന്നെയിലെ പ്രശസ്തമായ അപ്പോളോ ആശുപത്രിയുടെ പേരിൽ മുടങ്ങാതെ ദിവസപൂജ നടത്തുന്ന ക്ഷേത്രം, ആയുർവേദ ഡോക്ടർമാർ ചികിത്സ തുടങ്ങുന്നതിന് മുൻപ് ഭജനമിരിക്കുന്ന ഭാരതത്തിലെത്തന്നെ അപൂർവ ക്ഷേത്രം കുന്ദംകുളം എരുമപ്പെട്ടിക്കടുത്തുള്ള നെല്ലുവായ് ധ്വ ന്യന്തരീ ക്ഷേത്രം. ക്ഷേത്രത്തിൽ എല്ലാ വ്യാഴാഴ്ചയും ശ്രീകോവിലിന് മുമ്പിൽ രോഗികളെ പരിശോധനയുണ്ട് എന്നത് ഏറെ കൗതുകകരമാണ്. സൗജന്യ ചികിത്സ മാത്രമല്ല മരുന്നും ആഹാരവും കൂടി നല്കും.40 ഡോക്ടർമാരുടെ പാനൽ ചികിത്സക്കായി തയ്യാറായിട്ടുണ്ട്.അടുത്ത് തന്നെ കിടത്തി ചികിത്സ നടത്താൻ കഴിയുന്ന വലിയ കെട്ടിടം പണി നടന്നു വരികയാണ്- ശക്തൻ തമ്പുരാൻ്റെ രാജസദസ്സിൽ പ്രധാനിയായിരുന്ന മച്ചാട്ട് ഇളയത് അദ്ദേഹത്തിൻ്റെ കാലിലെ വ്രണം ചികിത്സകൊണ്ട് ഭേദമാവാതെ വന്നപ്പോൾ ഇവിടെ വന്ന് പതിനൊന്ന് ദിവസം ഭജനമിരുന്നത്രേ, ആ കാലത്താണ് അദ്ദേഹം സ്ത്രോത്രപഞ്ചാശിക രചിച്ചത്. മച്ചാട്ടിളയതിൻ്റെ രോഗം ഭേദമായി. കുംഭം ഒന്നാം തിയ്യതി അദ്ദേഹം കാവ്യം ഭഗവാന് മുന്നിൽ സമർപ്പിച്ചു.ഇന്നും കുംഭം ഒന്നാം തിയ്യതി സ്ത്രോത്രപഞ്ചാശികദിനമായി ആചരിക്കുന്നു. ആമാശയ രോഗങ്ങൾ ഉൾപ്പെടെ പല അസുഖങ്ങളും മാറ്റുന്ന മുക്കുടി എന്ന നിവേദ്യം ഇവിടെത്തെ പ്രത്യേക തയാണ്. കുളിച്ചു ശുദ്ധിയോടെ ഭഗവാനെ പ്രാർത്ഥിച്ച് ക്ഷേത്രനട യിൽ നിന്ന് മുക്കുടി നിവേദ്യം കഴിക്കുന്നത് ഇവിടെത്തെ പതിവ് കാഴ്ചയാണ്. മോരും മഞ്ഞളും, കുരുമുളകും പിന്നെ ക്ഷേത്രത്തിലുണ്ടാക്കുന്ന ഔഷധ വ്യമാണ് മുക്കുടിയിലുള്ളത്. 2006 മുതലാണ് ക്ഷേത്രത്തിനടുത്ത് ആശുപത്രി തുടങ്ങിയത്.പ്രശസ്ത സ്തഗായിക ചിത്ര ,കലാമണ്ഡലം ഗോപിയാശാൻ, സിനിമാ സംവിധായകൻ ജയരാജ്, തുടങ്ങി ധാരാളം പ്രഗത്ഭർ ക്ഷേത്രത്തിലെത്തി ഭജനമിരിക്കാറുണ്ട്.,