Mission News
Mission News
Monday, 15 Jan 2024 18:00 pm
Mission News

Mission News

എസ് എൻ ഡി പി യോഗത്തിന്റെ പ്രഥമ ജനറൽ സെക്രട്ടറി മഹാകവി കുമാരനാശാന്റെ 100-മത് സ്മൃതി ദിനം ആലുവ എസ് എൻ ഡി പി യൂണിയൻ സാമൂചിതമായി ആചരിച്ചു. ഗുരുദേവൻ സ്ഥാപിച്ച സംസ്‌കൃത പാഠശാല അങ്കണത്തിൽ ( എസ് എൻ ഡി പി ഹൈസ്കൂൾ ആലുവ ) സ്ഥിതി ചെയ്യുന്ന കുമാരനാശാന്റെ പടിപ്പുര മാളികയിൽ ആലുവ എസ് എൻ ഡി പി യൂണിയൻ പ്രസിഡന്റ്‌ ശ്രീ. വി. സന്തോഷ്‌ ബാബു അവർകളുടെ അധ്യക്ഷതയിൽ ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശ്രീമദ് ധർമ്മചൈതന്യ സ്വാമികൾ ഉദ്ഘാടനം നിർവ്വഹിച്ചു. യൂണിയൻ സെക്രട്ടറി ശ്രീ. എ. എൻ രാമചന്ദ്രൻ അവർകൾ സ്വാഗതം പറഞ്ഞു. എസ് എൻ ഡി പി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. സന്തോഷ്‌ വി. കുട്ടപ്പൻ മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് മലയാള മനോരമ ലേഖകനും കവിയുമായ ശ്രീ. എം. പി. ജോസഫ്, യൂണിയൻ വൈസ് പ്രസിഡന്റ്‌ ശ്രീ. പി. ആർ. നിർമ്മൽ കുമാർ, യോഗം ബോർഡ് മെമ്പർ മാരായ ശ്രീ. വി. ഡി. രാജൻ, ശ്രീ. പി. പി. സനകൻ, ഹൈർസെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി. കുമാരി സുജ, പി ടി എ പ്രസിഡന്റ്‌ ശ്രീ. സുബൈർ, ശ്രീ. കോമളകുമാർ, ശ്രീ. ബിജു വാലത്ത്, ശ്രീ. ദിലീപ് കുമാർ, ശ്രീ. കിരൺ, ശ്രീമതി ബിന്ദു രതീഷ്, എന്നിവർ സംസാരിച്ചു. ചടങ്ങിൽ വിവിധ ശാഖ യോഗം ഭാരവാഹികളും പങ്കെടുത്തു. സ്കൂൾ ടീച്ചർമാരായ ശ്രീമതി. രമ കിരൺ, ശ്രീമതി. അമ്പിളി എന്നിവരും, വിദ്യാർത്ഥിനികളായ കുമാരി വൈഷ്ണവി രാജീവ്, കുമാരി ദേവനന്ദ എന്നിവരും കുമാരനാശാന്റെ കവിതകൾ ആലപിച്ചു. യൂണിയൻ വനിതാ സംഘം പ്രസിഡന്റ്‌ ശ്രീമതി. ലത ഗോപാലകൃഷ്ണൻ കൃതജ്ഞത രേഖപ്പെടുത്തി.