Mission News
Mission News
Friday, 15 Mar 2024 18:00 pm
Mission News

Mission News

 

സിയാൽ  ഡ്യൂട്ടിഫ്രീ ഉപഭോക്താക്കൾക്കായി,  2023 നവംബർ 1 മുതൽ 2024 ജനുവരി 31 വരെ സംഘടിപ്പിച്ച 'ഗ്രേറ്റ് വിൻ്റർ ഷോപ്പിംഗ് ഫെസ്റ്റിവൽ' -ന്റെ സമ്മാനദാനം നടത്തി. മെഗാ സമ്മാനമായ  25 പവൻ സ്വർണം, വിജയിയായ  രാമചന്ദ്രൻ എം.കെ കൊച്ചിൻ ഡ്യൂട്ടിഫ്രീ മാനേജിങ് ഡയറക്ടർ സജി കെ. ജോർജിൽ നിന്നും സ്വീകരിച്ചു. ഇതിനു പുറമെ, ഫെസ്റ്റിവലിന്റെ  ഭാഗമായി ആഴ്ചയിൽ 2  ഭാഗ്യശാലികൾക്ക് ഒരു പവൻ വീതം സമ്മാനം നൽകി വന്നിരുന്നു. മൊത്തം 51 പവൻ സ്വർണമാണ് ഗ്രേറ്റ് വിന്റർ ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ കൊച്ചിൻ ഡ്യൂട്ടിഫ്രീ ഉപഭോക്താക്കൾക്ക് നൽകിയത്. മത്സര കാലയളവിൽ,  6500 രൂപയ്‌ക്കോ അതിലധികമോ ഷോപ്പിംഗ് ചെയ്തവർക്കായിരുന്നു മെഗാ സമ്മാനത്തിന്  അർഹത നേടാൻ കഴിഞ്ഞത്. 
കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മീഷണർ ഇ. ശ്രീധർ,  ലെന്നി സെബാസ്റ്റ്യൻ സി.എഫ്.ഒ, സി.ഡി.ആർ.എസ്.എൽ ലെനി സെബാസ്റ്റ്യൻ,സിയാൽ  ഉദ്യോഗസ്ഥർ, കസ്റ്റംസ് ഉദ്യോഗസ്ഥർ, വിജയിയുടെ കുടുംബാംഗങ്ങൾ എന്നിവരും  ചടങ്ങിൽ പങ്കെടുത്തു. 

 

_ ചിത്ര വിവരണം: കൊച്ചിൻ ഡ്യൂട്ടിഫ്രീ മെഗാ സമ്മാനമായ 25 പവൻ സ്വർണം , ഡ്യൂട്ടിഫ്രീ മാനേജിങ് ഡയറക്ടർ സജി കെ. ജോർജിൽ  നിന്ന് വിജയി രാമചന്ദ്രൻ എം. കെ ഏറ്റുവാങ്ങുന്നു. കസ്റ്റംസ് അസിസ്റ്റൻ്റ് കമ്മീഷണർ ഇ. ശ്രീധർ സമീപം.