Mission News
Mission News
Sunday, 17 Mar 2024 18:00 pm
Mission News

Mission News

 

      അങ്കമാലി:കറുകുറ്റി മർച്ചന്റ്സ് അസോസിയേഷൻ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് വ്യാപാര ഭവനിൽ ലൈസൻസ് ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലതിക ശശികുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് ജോജി പീറ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷൈജോ പറമ്പി, അസോസിയേഷൻ ഭാരവാഹികളായ ഷാജു വി. തെക്കേക്കര, എം. ഡി. ഷാജു, പി. പി. വർഗീസ്, ഓസ്റ്റിൻ അയിരുക്കാരൻ, തൊമ്മി പൈനാടത്ത്, റീന കുരിയച്ചൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സീനിയർ ക്ലർക്ക്  ഷൈൻ ടി. പി., അനീഷ് ആൻറണി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ക്യാമ്പിൽ കറുകുറ്റിയിലെ നൂറോളം വ്യാപാരികൾക്ക് ലൈസൻസ് നൽകി.