
കാലടി: പെസഹ-ഈസ്റ്റര്‍ അവധി ദിവസങ്ങള്‍ മുന്നില്‍ കണ്ട് കൊറ്റമം കളാമ്പാട്ട്പുരത്ത് എക്കര്‍ കണക്കിന് നിലം മണ്ണിട്ട് നികത്താനുളള നീക്കങ്ങള്‍ മണ്ണ് മാഫിയ നടത്തുന്നു.കോടനാട്-കാലടി പൊലീസ് സ്‌റ്റേഷന്‍ അതിര്‍ത്തിയിലൂടെയാണ് രാത്രി കാലങ്ങളില്‍ മണ്ണ് കയറ്റിയ ടിപ്പര്‍-ടോറസ് വാഹനങ്ങള്‍ ചീറിപായുന്നത്. ഈ ഭാഗത്ത് ജലസേചനത്തിന് ഉപയോഗിക്കുന്ന രണ്ട് തോടുകള്‍ മൂടിയ നിലയിലാണ്. ഈ പ്രദേശത്തെ പ്രധാന ജലസ്‌ത്രോസയായ മുക്കടായി തോട് മുടാനുള്ള നീക്കങ്ങള്‍ക്ക് എതിരെ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്. റോഡ് അരികില്‍ നിന്ന് മുക്കാല്‍ കിലോ മീറ്ററോളം മണ്ണടിച്ച് നികത്തി കഴിഞ്ഞു.ഗുണ്ടാ സംഘങ്ങളുടെ കാവല്‍ ഉളളതിനാല്‍ പരിസരവാസികള്‍ ഭീതി മൂലം പ്രതികരിക്കാന്‍ തയ്യാറാവുന്നില്ല. മണ്ണ ്കയറ്റിയ വാഹനങ്ങള്‍ കൂട്ടത്തോടെയാണ് ഈ ഭാഗത്ത് മണ്ണ് അടിക്കാന്‍ എത്തുന്നത്. നിലം നികത്തല്‍ തടഞ്ഞ് ഇട്ട മണ്ണ് വാരിമാറ്റാനുളള ഉത്തരവ് കലക്ടര്‍ ഭൂമാഫിയകള്‍ക്ക് നല്കണമെന്ന് പരിസ്ഥിതി സംരക്ഷണ വേദി ആവശ്യപ്പെട്ടു.