Mission News
Mission News
Thursday, 04 Apr 2024 18:00 pm
Mission News

Mission News


    കാലടി: ട്വൻ്റി 20  ചാലക്കുടി ലോകസഭാ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ 5 /4/ 2024 വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് അങ്കമാലി മണ്ഡലം പ്രസിഡണ്ട് അഡ്വക്കേറ്റ് ബേബി പോളിന്റെ അധ്യക്ഷതയിൽ കാലടി നാസ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
        യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ട്വൻ്റി 20 യുടെ പ്രസിഡണ്ട് ശ്രീ സാബു എം ജേക്കബ് പണ്ട് കാലടി അറിയപ്പെട്ടിരുന്നത് ലോകത്തിന് കാലടി സമ്മാനിച്ച അദ്വൈത ആചാര്യൻ ശ്രീ ശങ്കരാചാര്യരുടെ പേരിലായിരുന്നു.എന്നാൽ കഴിഞ്ഞ 67 വർഷത്തോളം കേരളം യാതൊരു ദീർഘവീക്ഷണവും ഇല്ലാതെ മാറി മാറി രാഷ്ട്രീയം തൊഴിലാക്കിയവർ ഭരിച്ച് റോഡ് - ബ്ലോക്കിന്റെയും ഗതാഗതക്കുരുക്കിൻ്റേയും തലസ്ഥാനമാക്കി കാലടിയെ മാറ്റി .മറ്റുള്ള പ്രദേശങ്ങളിൽ നിന്നും ഈ വഴി പോകുന്നത് ഗതാഗതക്കുരുക്കു മൂലം പലർക്കും ഒരു പേടി സ്വപ്നമായി രിക്കുകയാണ്. അതിനാൽ തന്നെ കാലടി ഇന്നറിയപ്പെടുന്നത് ബ്ലോക്കിന്റെയും ഗതാഗതക്കുരുക്കിൻ്റേയും തലസ്ഥാനം എന്ന പേരിൽ ആയി. ട്വൻ്റി 20 യുടെ ലോകസഭാ സ്ഥാനാർഥി അഡ്വക്കേറ്റ് ചാർളിപ്പോൾ ചാലക്കുടി നിയോജകമണ്ഡലത്തിൽ നിന്ന് ജയിച്ചു വന്നാൽ കാലടി ശങ്കരാചാര്യരുടെ പേരിൽ തന്നെ അറിയപ്പെടാനുള്ള നടപടികൾ കൈക്കൊള്ളുമെന്നും,കൂടാതെ ആദിശങ്കരന്റെ കാലടിയേയും സെൻറ് തോമസിന്റെ മലയാറ്റൂരിനേയും ഒക്കെ ചേർത്ത് കൊണ്ട് കേരളത്തിലെ പിൽ ഗ്രീം ടൂറിസം വാക്കുകൾക്കപ്പുറം പ്രവർത്തി പഥത്തിൽ എത്തിക്കുമെന്നും ശ്രീ സാബു എം ജേക്കബ് പറഞ്ഞു.
ഇലക്ഷൻ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചു എന്ന് പറഞ്ഞ് പൂട്ടിച്ച ട്വൻ്റി 20 യുടെ മെഡിക്കൽ ഷോപ്പ് ഹൈക്കോടതി ഉത്തരവിന് തുടർന്ന് വീണ്ടും പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. ഈ മെഡിക്കൽ സ്റ്റോറിൽ നിന്നും കേരളത്തിൽ എവിടെയുള്ള ആൾക്കും 80% വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കുന്നതാണ്, മാത്രമല്ല പഞ്ചായത്തുകളുടെ ഭരണം ലഭിക്കുന്നതോടെ കേരളത്തിലെ മുഴുവൻ പഞ്ചായത്തിലും കിഴക്കമ്പലം മോഡൽ ഭക്ഷ്യ സുരക്ഷ മാർക്കറ്റുകൾ സ്ഥാപിക്കുമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ട്വൻറി20 യുടെ പ്രസിഡണ്ട് പറഞ്ഞു 'ശ്രീ കെ വി ജിജോ സ്വാഗതം ആശംസിച്ച യോഗത്തിൽ ട്വൻറി20 ജില്ലാ കോഡിനേറ്റർ ശ്രീ സന്തോഷ് വർഗീസ് മലയാറ്റൂർ നിരീശ്വരം ട്വന്റി20 പ്രസിഡണ്ട് ശ്രീ കെ ഒ ഫ്രാൻസിസ് ,ആലുവ മണ്ഡലം പ്രസിഡണ്ട് ശ്രീ ജോസ് മാവേലി എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിക്കുകയുണ്ടായി.
                   റിപ്പോർട്ടർ   - സാജു തറനിലം