
തിരുവനന്തപുരം: സമ്മര്‍ദങ്ങള്‍ നിറഞ്ഞ ഔദ്യോഗിക ജീവിതത്തിനിടയില്‍ സംഗീതത്തിനും സാഹിത്യത്തിനും അല്പം സമയം കണ്ടെത്തുന്നത് ചെറിയ കാര്യമല്ല. അങ്ങനെ ഉരുത്തിരിഞ്ഞ ഒരു പോലീസ് കൂട്ടായ്മയാണ് 'അക്ഷരദീപം'. ഈ കൂട്ടായ്മയില്‍ നിന്ന് ഒരു സംഗീത ആല്‍ബം പിറവിയെടുത്തു -'കളമെഴുത്തും പാട്ടും'. പാട്ടിന് വരികള്‍ എഴുതിയത് നിലവില്‍ കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്റി അതോറിറ്റി മെമ്പര്‍ കൂടിയായ ഡോ. ബി സന്ധ്യ ഐപിഎസ് ഡിജിപി (റിട്ട). റിട്ടയേഡ് ഡിവൈഎസ്പി ജോസഫ് സാര്‍ത്തോയാണ് അക്ഷരദീപം അഡ്മിന്‍.
കെ-റെറ മെമ്പര്‍ ശ്രീമതി അഡ്വ. പ്രീത പി. മേനോന്‍ ആല്‍ബം വീഡിയോ ലോഞ്ച് ചെയ്തു. ആല്‍ബത്തിന്റെ പ്രകാശനം തിരുവനന്തപുരം റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ഡോ. ബി സന്ധ്യ ഐപിഎസ് ഡിജിപി (റിട്ട), റിട്ടയേഡ് ഡിവൈഎസ്പി ജോസഫ് സാര്‍ത്തോയില്‍ നിന്ന് സിഡി ഏറ്റുവാങ്ങിക്കൊണ്ട് നിര്‍വഹിച്ചു. കോട്ടയം ഡിഎച്ച്ക്യൂ എ എസ് ഐ വിത്സന്‍ വി. ജോണ്‍ ആണ് പാട്ടിന് സംഗീതം നല്‍കിയത്. രാജു കീഴൂര്‍, എന്‍ ടി സരിത എന്നിവരാണ് ആലാപനം. മരങ്ങാട്ടുപിള്ളി സ്റ്റേഷനിലെ എസ്‌ഐ ആയി റിട്ടയര്‍ ചെയ്തയാളാണ് രാജു കീഴൂര്‍. ഗായിക എന്‍ ടി സരിത തൃപ്പൂണിത്തുറ വനിത സെല്‍ സീനിയര്‍ സിപിഒ ആണ്.