Mission News
Mission News
Monday, 08 Apr 2024 18:00 pm
Mission News

Mission News

 


കാലടി:      തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച നാൾ മുതൽ ഇന്നുവരെ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയേയും തലങ്ങും വിലങ്ങും രൂക്ഷമായി വിമർശിക്കുന്ന  സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവഴി ആരെ പ്രസാദിപ്പിക്കാനാണ് ഇത് നടത്തുന്നതെന്ന് കേരള ജനത മനസിലാക്കിയിട്ടുണ്ടെന്ന്  കെ പി സി സി ജനറൽ സെക്രട്ടറി  അഡ്വ ബി.എ അബ്ദുൾ മുത്തലിബ് വ്യക്തമാക്കി.
യുഡിഎഫ് സ്ഥാനാർത്ഥി ബെന്നി ബഹനാൻ്റെ  കാലടി ബ്ലോക്കിലെ  തെരഞ്ഞെടുപ്പ് പ്രചരണപര്യടനം  യോർദനാപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .
ഇലക്ട്രൽ ബോണ്ട് അഴിമതിയിലൂടെ കോടികളുടെ കൊള്ള നടത്തിയ  നരേന്ദ്ര മോദിക്കും കേന്ദ്ര സർക്കാരിനുമെതിരെ സത്യം തുറന്നു പറയാനുള്ള ആർജ്ജവമെങ്കിലും മുഖ്യമന്ത്രി പിണറായി വിജയൻ  കാട്ടണമെന്ന്  മുത്തലിബ് ആവശ്യപ്പെട്ടു.
മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ്  റെനി പാപ്പച്ചൻ അദ്ധ്യക്ഷത വഹിച്ചു.

സ്ഥാനാർത്ഥി ബെന്നി ബഹനാൻ എം.പി, റോജി എം ജോൺ  എം.എൽ.എ.   കെ പി സിസി  വൈസ് പ്രസിഡൻ്റ്  വി പി. സജീന്ദ്രൻ ,    മുൻ എം.എൽ എ  പി.ജെ ജോയി,   ഡിസിസി ഭാരവാഹികളായ അഡ്വ കെ.ബി സാബു,   സെബി കിടങ്ങേൻ.  അഡ്വ കെ.വി ജേക്കബ്ബ് ,   പി.വി സജീവൻ,  സാംസൺ ചാക്കോ, അങ്കമാലി നഗരസഭ ചെയർമാൻ  മാത്യു തോമസ്,  ജോർജ്ജ് സ്റ്റീഫൺ,   ജോയ് പോൾ  എന്നിവർ സംസാരിച്ചു