Mission News
Mission News
Tuesday, 16 Apr 2024 18:00 pm
Mission News

Mission News

 


കാലടി : ചൊവ്വര സെൻ്റ് മേരീസ് പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ മദ്ധ്യസ്ഥ തിരുനാൾ മെയ് ഒന്നിന് നടക്കുമെന്ന് പള്ളി വികാരി ഫാദർ ജോസ് പൈനുങ്കൽ വാർത്ത സമ്മേളനത്തിൻ അറിയിച്ചു.  29 വൈകീട്ട് 5.30ന് കൊടികയറ്റം. 30ന് വൈകീട്ട് അഞ്ചിന് ആഘോഷമായ പാട്ടുകുർബാന, തുടർന്ന് വിശുദ്ധന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പട്ടണ പ്രദക്ഷിണവും നടക്കും. മെയ് ഒന്നിന് രാവിലെ ഒമ്പതിന് ആഘോഷമായ തിരുനാൾ കുർബാന, പ്രസംഗം, പ്രദക്ഷിണ തുടർന്ന് നേർച്ചസദ്യയും നടക്കും. വാർത്ത സമ്മേളനത്തിൽ പൗലോസ് മാളിയേക്കൽ, ടോമി വർഗീസ് തച്ചപ്പിള്ളി, സിജോ കല്ലറക്കൽ,
ഫ്രാൻസിസ് മൂഞ്ഞേലി, ദീപക് ചുമ്മാർ ചന്ദനത്തിൽ, സി ഡി  ജോസ്  ചെറുതുരുത്തി ,ഒ പി ജോബി  ഊരിൽ
സിന്ധു തങ്കച്ചൻ കോലഞ്ചേരി,
സാവിയോ ജോബി ഊരിൽ എന്നിവരും പങ്കെടുത്തു.