Mission News
Mission News
Tuesday, 23 Apr 2024 00:00 am
Mission News

Mission News

 

ചാലക്കുടി : ചാലക്കുടി പാർലമെന്റ്  ലോക്സഭാ സ്ഥാനാർഥി ബെന്നി ബഹനാന്റെ  തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം ഇന്ന് (24.04.24) ചാലക്കുടിയിൽ വച്ച് നടക്കും. വൈകുന്നേരം 4 മണി മുതൽ  ചാലക്കുടി നോർത്ത് ബസ്റ്റാൻഡ് പരിസരത്തു നിന്നും തുടങ്ങുന്ന റാലി നഗരം ചുറ്റി  കോൺഗ്രസിന്റെ ശക്തിപ്രകടനത്തിന് വേദിയാകും. ചാലക്കുടിയിലെ 7 നിയമസഭാ മണ്ഡലങ്ങളിലെ ആയിരക്കണക്കിന് പ്രവർത്തകരെയും നേതാക്കളെയും അണിനിരത്തി കൊണ്ടാണ് കൊട്ടിക്കലാശം നടക്കുക.  മാറ്റുകൂട്ടുന്നതിനായി  ബൈക്ക് റാലിയും  ഉണ്ടാകും. ചാലക്കുടിയ്ക്ക് പുറമെ മറ്റ് നിയോജക മണ്ഡലങ്ങളിലും കൊട്ടിക്കലാശം നടക്കും.രാവിലെ 8:30 ചൂർണിക്കരയിലെ റോഡ് ഷോയിൽ പങ്കെടുക്കുന്ന സ്ഥാനാർഥി ശേഷം  കൊടകര അപ്പോളോ ടയർസ് തൊഴിലാളികളെ കാണും.പിന്നീട് 3 :30 ന് കൊടകര ടൗണിലെത്തി വോട്ട് തേടും. രണ്ടാമൂഴത്തിന് ജനപിന്തുണ തേടുന്ന ബെന്നി ബഹനാന്റെ ഇന്നലത്തെ പര്യടനം മാള, പൊയ്യ മണ്ഡലങ്ങളിലായിരുന്നു.പര്യടനം വലിയ പറമ്പിൽ  മുൻ എം പി കെ പി ധനപാലൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് വൈകുന്നേരം നടന്ന റോഡ് ഷോയുടെ ഉത്ഘാടനം കിഴക്കമ്പത്തെ  പള്ളിക്കരയിൽ എ ഐ സി സി ജനറൽ സെക്രെട്ടറി മുകുൾ വാസ്നിക്കും നിർവ്വഹിച്ചു . മണ്ഡലത്തിലെ മുതിർന്ന നേതാക്കൾ, എം എൽ എ മാർ തുടങ്ങി ആയിരക്കണക്കിന് പ്രവർത്തകരും യുഡിഫ് ന്റെ ശക്തി വിളിച്ചോതിയ   റോഡ് ഷോയുടെ ഭാഗമാകാനെത്തി. പള്ളിക്കരയിൽ നിന്നും നൂറുകണക്കിന്  ബൈക്കുകളുടെ അകമ്പടിയോടെ നടന്ന  റോഡ് ഷോ കുന്നത്ത് നാട് പഞ്ചായത്തിലെ വിവിധ ഇടങ്ങളിൽ പര്യടനം നടത്തി.