
അങ്കമാലി: വനസംരക്ഷണത്തിന്റെയും വന്യജീവി സംരക്ഷണത്തിന്റെയും ഭാഗമായി അങ്കമാലി ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ (ഡിസ്റ്റ്) വിദ്യാർഥികൾ വനത്തിൽ വുഡ് ചെക്ക് ഡാമുകൾ നിർമിച്ചു. പാണിയേലി പോര് ഇക്കോ ടൂറിസം പോയിന്റിലാണ് വിദ്യാർത്ഥികൾ ചെക്ക് ഡാമുകൾ നിർമിച്ചത്. കോളേജ് പ്രിൻസിപ്പൽ Fr. (Dr.) ജോണി ചാക്കോ മംഗലത്ത് യാത്ര ഫ്ലാഗ് ഓഫ് ചെയ്തു.
പാണിയേലി പോര് ടൂറിസം വകുപ്പിന്റെയും വന സംരക്ഷണ സമിതിയുടെയും സഹകരണത്തോടെ നടന്ന പരിപാടിയിൽ ടൂറിസം സെന്റർ സെക്രട്ടറി സതീഷ് ചന്ദ്രൻ, ഡെപ്യൂട്ടി റെയ്ഞ്ച് ഫോറെസ്റ് ഓഫീസർ കെ. മനോജ് കുമാർ എന്നിവർ സംസാരിച്ചു. ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയ്ക്ക് കീഴിലുള്ള ഡീപോൾ എക്സ്റ്റൻഷൻ സെർവിസ്സാണ് (ഡെസ്) പ്രവർത്തനങ്ങൾക് മേൽനോട്ടം വഹിച്ചത്.
ഡെസ് പ്രോഗ്രാം ഓഫീസർ സജിത്ത് പാറയിൽ, ഡിസ്റ്റ് സ്കൂൾ ഓഫ് സോഷ്യൽ വർക്ക് അസിസ്റ്റൻഡ് പ്രൊഫസർ അനീറ്റ ജെയ്സൺ, ഡിസ്റ്റ് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ അനീഷ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.