Mission News
Mission News
Friday, 26 Apr 2024 18:00 pm
Mission News

Mission News

കോട്ടയം: സംസ്ഥാന സർക്കാരിൻ്റെ കൃഷി വകുപ്പിൽ കീഴിൽ ഒരു കാലത്ത് സമ്പന്നമായിരുന്ന കേരള റബ്ബർ പ്ലാൻ്റേഷൻ മേഖല അതിൻ്റെ ജൈത്രയാത്രക്കിടയിൽ എപ്പോഴെങ്കിലും വീണുപോകുകയാണെങ്കിൽ താങ്ങും തണലുമാവുമെന്ന് കരുതി കാലത്തിനനുസരിച്ച് പുതിയ മേച്ചിൽപ്പുറം തേടി യുള്ള യാത്രയിൽ മധ്യകേരളത്തിലെ പ്രധാനപ്പെട്ട ടൂറിസം മേഖലയായ അതിരപ്പള്ളി വെള്ളച്ചാട്ടത്തിനും, പെരിങ്ങൽക്കുത്ത്, ഷോളയാർ ജലവൈദ്യുതി ഉത്പാദന കേന്ദ്രത്തിലേക്കും തമിഴ് നാട്ടിലേക്കും ഉള്ള ചാലക്കുടി - വാൽപ്പാറ പാതയിൽ വലിയ പ്രതീക്ഷയോടെ സ്ഥാപിതമാക്കിയ പ്ലാൻ്റേഷൻ വാലി എന്ന ടൂറിസം പദ്ധതിയും റിസോർട്ടുകളും ഇന്ന് അഴിമതിയുടെയും കയ്യിട്ടുവാരലിൻ്റെയും തിറയാട്ട വേദിയാക്കി മാറ്റി കൊണ്ട് സാമ്പത്തിക നഷ്ടത്തോടൊപ്പം മോശം പേരും സമ്പാദിച്ചുകൊണ്ട് നടത്തപ്പെടുന്നു എന്നത് പ്ലാൻ്റേഷൻ കോർപ്പറേഷന് തന്നെ അപമാനമായി കൊണ്ടിരിക്കുന്നു എന്ന ആക്ഷേപം ശക്തമാകുന്നു.2021 വരെ ഇവിടെ നിന്നുള്ള വരുമാനം കോർപ്പറേഷന് ആശ്വാസകരമായിരുന്നു. അതോടൊപ്പം കുടുംബമായി തന്നെ ഇവിടെ വന്ന് ദിനരാത്രങ്ങൾ ആഘോഷത്തോടെ സുരക്ഷിതമായി ചിലവഴിക്കാമായിരുന്നു എന്നതായിരുന്നു.എന്നാലിപ്പോൾ സ്ഥിതിയാകെ മാറിയിരിക്കുന്ന ദയനീയകാഴ്ചയാണ് പ്ലാൻ്റേഷൻ വാലിയിൽ കാണുന്നത്, 2000 ത്തോടെ  റബ്ബറിൽ നിന്ന് എണ്ണപ്പനയിലേക്ക് കോർപ്പറേഷൻ ചുവട് മാറിയെങ്കിലും താത്കാലിക ആശ്വാസത്തിനായ് പ്ലാൻ്റേഷൻ വാലിയിലെ വരുമാനം ഒരു പരിധി വരെ കോർപ്പറേഷനെ സഹായിച്ചിരുന്നു എന്നാൽ. 202l മുതൽ  ദൈനം ദിനം നടത്തുന്ന പർച്ചേഴ്സുകളുടെ ബില്ലുകൾ കണ്ടാൽ ഈ സ്ഥാപനം വളരെ ലാഭകരമാണ് എന്ന് തോന്നിക്കുമെങ്കിലും അതിഭയങ്കര തട്ടിപ്പുകളും വെട്ടിപ്പുകളുമാണവിടെ നടക്കുന്നതെന്ന് കോർപ്പറേഷൻ്റെ ഇൻ്റേണൽ ഓഡിറ്റ് വിഭാഗം തന്നെ കണ്ടെത്തിയത് കോർപ്പറേഷൻ്റെ ഡയറക്ടർ ബോർഡ് തന്നെ മൂടി വക്കുകയാണ് ചെയ്തിരിക്കുന്നത് രേഖകളിൽ കാണിക്കാതെ വിനോദസഞ്ചാരികൾക്ക് താമസിക്കാനും മറ്റ് ആവശ്യങ്ങൾ നടത്താനും ' റൂമുകൾ നൽകുകയും മറ്റ് ചില അനാശാസ്യ പ്രവർത്തനങ്ങൾക്ക് സൗകര്യമൊരുക്കാനും അവിടുത്തെ ചില ജീവനക്കാർ കാണിക്കുന്ന താത്പര്യങ്ങൾ സ്വന്തം പോക്കറ്റ് നിറച്ച് ലക്ഷങ്ങൾ അനധികൃതമായി സമ്പാദിക്കുന്നതിനാണെന്ന് വ്യക്തമാണ്, മദ്യം, മയക്കുമരുന്നു .അനാശാസ്യം മുതലായവ ഈ സർക്കാർ സ്ഥാപനത്തിൽ സുരക്ഷിതമായി തന്നെ നടത്തപ്പെടുന്നു എന്ന ആക്ഷേപം കുറച്ച് കാലങ്ങളായ്ശക്തമാണെന്ന് പോലീസ് തന്നെ പറയുന്നു. കൃഷി വകുപ്പിൻ്റെ കീഴിൽ ബോർഡ് ഭരിക്കുന്നത് CPI ആണെന്നതിനാൽ CPM ഇക്കാര്യങ്ങളിലൊന്നും ഇടപെടാറില്ല, ചില സമയങ്ങളിൽ യുവാക്കളും യുവതികളും അനിയന്ത്രിതമായിവിടെ വരുന്നതും DJ പാർട്ടികൾ നടത്തുന്നതും സംസ്ഥാന ഇൻ്റലിജൻസ് വിവരങ്ങൾ ഉന്നതങ്ങളിലേക്ക് കൈമാറിയിട്ടുണ്ട്, അടുത്തിടെ ചില നിരോധിത സംഘടനകളുടെ നേതാക്കൾ വിനോദ സഞ്ചാരികളെന്ന പേരിൽ ഇവിടെ വന്ന് താമസിച്ച് രഹസ്യ യോഗം ചേർന്നത് കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുന്നുമുണ്ട്