
കാലടി: ബ്രഹ്മനന്ദോദയം സ്കൂൾ അധ്യാപക വിദ്യർഥി സംഗമം ബുധനാഴ്ച നടക്കുമെന്ന് സ്വാമികൾ ശ്രീവിദ്യാനന്ദജി മഹാരാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
1936 ലാണ് സ്കൂൾ സ്ഥാപിച്ചത്.
1958 മുതൽ ഇവിടെ നിന്നും പഠിച്ചറങ്ങിയ 2000 ത്തോളം വിദ്യാർഥികൾ മഹാ സംഗമത്തിൽ പങ്കെടുക്കും.
മുൻ ചീഫ് സെക്രട്ടറി ഡോ. കെ ജയകുമാർ ഐഎ എസ് സംഗമം ഉദ്ഘാടനം ചെയ്യും.
ആശ്രമം അധ്യക്ഷൻ ശ്രീ വിദ്യാനന്ദജി മഹാരാജ് അധ്യക്ഷനാവും. സംഗമം ജനറൽ കൺവീനർ പി ബി സജീവ്, എൻ നീലകണ്Oൻ നമ്പൂതിരി, ശ്രീ മദ്സുപ്രഭാനനന്ദ സ്വാമികൾ, ശ്രീമദ് അജി തേഷാനന്ദ മഹാരാജ്, ഡോ. എസ് കെ വസന്തൻ എന്നിവർ സംസാരിക്കും.
ചടങ്ങിൻ്റെ ഭാഗമായി 75 പിന്നിട്ട അധ്യാപകരെ അനുമോദിക്കും.
തുടർന്ന് പൂർവ്വ വിദ്യാർഥികൾ അവതരി പ്പിക്കുന്ന
കരോ ക്കെ ഗാനമേള, കവിത, സോപാന സംഗീതം, കഥകളി, കോൽക്കളിയും അരങ്ങേറും.
വാർത്തസമ്മേളത്തിൽ സ്വാമികൾ ബ്രഹ്മപരാനന്ദ
സംഗമം ജനറൽ കൺവീനർ പി ബി സജീവ്, പി എ സ് ഉദയകുമാർ, ജി ഗോപി എന്നിവരും പങ്കെടുത്തു.