Mission News
Mission News
Monday, 29 Apr 2024 00:00 am
Mission News

Mission News

         പെരുമ്പാവൂർ : 36 കുപ്പി ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നൗ ഗാവ് ജൂറിയ സ്വദേശി സദിക്കുൽ ഇസ്‌ലാം (25)നെയാണ് 
പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പെരുമ്പാവൂർ മാർക്കറ്റ് ഭാഗത്ത് നിന്നാണ് വിൽപ്പനയ്ക്കിടയിൽ ഇയാളെ അറസ്റ്റ് ചെയ്തത്. അതിഥി തൊഴിലാളികൾക്കിടയിൽ.ഒരു കുപ്പിക്ക് ആയിരം രൂപ നിരക്കിൽ ആണ് വിൽപ്പന നടത്തി വന്നിരുന്നത്. വിൽപ്പന നടത്തിക്കിട്ടിയ 9000 രൂപയോളം ഇയാളിൽ നിന്ന് കണ്ടെത്തി. നേരത്തെ മയക്കുമരുന്ന് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പെരുമ്പാവൂർ എഎസ്പി മോഹിത് രാവത്തിൻ്റെ നേതൃത്വത്തിലുള്ള  പ്രത്യേക അന്വേഷണസംഘത്തിൽ സബ് ഇൻസ്പെക്ടർ ടോണി ജെ മറ്റം, എ.എസ്.ഐ പി.എ അബ്ദുൽ മനാഫ് ,സീനിയർ സി പി ഒ മാരായ ടി.എൻ
മനോജ് കുമാർ ,ടി.എ
അഫ്സൽ,
ബെന്നി ഐസക് എന്നിവരാണ് ഉണ്ടായിരുന്നത്.