Mission News
Mission News
Monday, 29 Apr 2024 18:00 pm
Mission News

Mission News

 

          അങ്കമാലി : അങ്കമാലി സൗത്ത് ഇൻകെൽ  വ്യവസായ പാർക്കിൽ നിന്നും പുതിയ കാന മാഞ്ഞാലി റോഡിലെ ചമ്പന്നൂർ ഭാഗത്തേക്ക് പണിയുന്നതിൽ പ്രതിഷേധം ശക്തം. 150 ഏക്കറോളം വരുന്ന വ്യവസായ പാർക്കിൽ നിന്നുള്ള വെള്ളമാണ് ചമ്പന്നൂർ റോഡിലേക്ക് ഒഴുക്കാനൊരുങ്ങുന്നത്. അത് താങ്ങാനുള്ള കാനകൾ പ്രദേശത്ത് ഇല്ലാത്തതിനാൽ ശക്തമായ വെള്ളക്കെട്ടും, ഗതാഗത പ്രശ്നങ്ങളും ഉണ്ടാകും എന്നാണ് നാട്ടുകാരുടെ പരാതി.

     നിലവിൽ മഴ പെയ്താൽ വെള്ളക്കെട്ട് ഉണ്ടാകുന്ന സ്ഥലത്തേക്കാണ് കാന ഉണ്ടാക്കി വെള്ളം ഒഴുക്കാൻ ശ്രമിക്കുന്നത്. നഗരസഭ കൗൺസിലർമാരായ ഷൈനി മാർട്ടിൻ, മനു നാരായണൻ, മുൻ കൗൺസിലർമാരായ കെ എ ജോൺസൺ, സാജി ജോസഫ്, കെ എ മാർട്ടിൻ , പോൾ ഡേവീസ് അനിഷ്  മണവാളൻ , റിൻസ് ജോസ്, ബിജു ഗർവ്വാസിസ് എന്നിവർ നേതൃത്വം നൽകി.