Mission News
Mission News
Wednesday, 08 May 2024 18:00 pm
Mission News

Mission News

 

കേരള പ്രിന്‍റേഴ്സ് അസ്സോസിയേഷന്‍ അങ്കമാലി മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ, 2023-2025 പ്രവർത്തനവർഷത്തെ  9-ാമത്തെ പൊതുയോഗവും  വിദേശത്തേക്ക് യാത്രയാകുന്ന മേഖല സെക്രട്ടറി ജോബിന്‍ ജോര്‍ജ്ജിന് യാത്രയയപ്പും  2024 മെയ് 7-ന്  ചൊവ്വാഴ്ച, അങ്കമാലി സി.എസ്.എ. ഹാളില്‍ വച്ച് നടന്നു.

കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ്  ശ്രീ. രാജീവ ഉപ്പത്ത് ഉദ്ഘാടനം നിർവഹിച്ചു. മേഖല പ്രസിഡന്റ്‌  ശ്രീ.  തോമസ് കെ. വി. അധ്യക്ഷത വഹിച്ചു.

* പ്രിൻ്റ് അടിക്കൂ....., സമ്മാനം നേടൂ.....,* അച്ചടിക്കൂ....വിഷമില്ലാത്ത പച്ചക്കറി ഇനി കഴിക്കാം...
*"അച്ചടിയോടൊപ്പം വിത്തും"* എന്നീ പദ്ധതികള്‍ക്ക് ആരംഭം കുറിച്ച് സമൂഹത്തിന് തന്നെ മാതൃകയായ കേരള പ്രിന്റേഴ്‌സ് അസ്സോസിയേഷൻ അങ്കമാലി മേഖലയെ എല്ലാവരും ശ്ലാഘിച്ചു.

ട്രഷറർ  ശ്രീ. ബാബു ടി. ആർ, സംസ്ഥാന കമ്മിറ്റി അംഗം  ശ്രീ. ജോൺസൻ പടയാട്ടിൽ, ജില്ലാ വൈസ് പ്രസിഡന്റ്‌  ശ്രീ. കെ. ജി. വിജയകുമാർ,  ശ്രീ. സൈമൺ പാലമറ്റം,  ശ്രീ. ജോസ് കെ. ഐ.  എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

 കഴിഞ്ഞ ഒരു വര്‍ഷക്കാലം സെക്രട്ടറി എന്ന നിലയില്‍ വിഭിന്നമായ ആശയങ്ങളിലൂടെ അങ്കമാലി മേഖലയെ ഊഷ്മളമാക്കി, സമൂഹത്തിന്‍റെ നന്മക്കുതകുന്ന വിവിധങ്ങളായ പദ്ധതികള്‍ ആവിഷ്ക്കരിച്ചുകൊണ്ട് അച്ചടിയെ പ്രോത്സാഹിപ്പിക്കാന്‍ പ്രയത്നിച്ച
ശ്രീ. ജോബിന്‍ ജോർജ്ജ് മേഖലയുടെ ഒരു പൊന്‍ തിളക്കമായിരുന്നു എന്ന് എല്ലാവരും അഭിപ്രായപ്പെട്ടുകയും പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു. 

 ശ്രീ. ജോബിന്‍ ജോര്‍ജ്ജിനോടുള്ള ബഹുമാനസൂചകമായി പൊന്നാട അണിയിച്ച് മേഖലകമ്മിറ്റിയുടെ അകമഴിഞ്ഞ നന്ദിയും കടപ്പാടും അറിയിക്കുന്നു.

ജോബിന്‍ ജോര്‍ജ്ജ് മറുപടി പ്രസംഗം  നടത്തി. യോഗത്തിന് ശ്രീ. മാർട്ടിൻ മാത്യു നന്ദി പ്രകാശിപ്പിച്ചു.