Mission News
Mission News
Wednesday, 08 May 2024 18:00 pm
Mission News

Mission News

 

 

 

 

തൃശൂർ: 

 

പീച്ചി ഡാം റിസർവോയറിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി. മലപ്പുറം താനൂരിലെ മുഹമ്മദ് യഹിയയുടെ (25) മൃതദേഹമാണ് കണ്ടെത്തിയത്. എറണാകുളം മഹാരാജാസ് കോളേജിലെ എം.എസ്‌സി ബോട്ടണി വിദ്യാർഥിയും എസ്.എഫ്.ഐ കോളേജ് യൂനിറ്റ് സെക്രട്ടറിയുമായിരുന്നു.
കേരള വനഗവേഷണ സ്ഥാപനത്തിൽ ഇന്റേൺഷിപ്പ് ചെയ്യാൻ എത്തിയതായിരുന്നു. ഇതിനിടെ ഇന്നലെ വൈകുന്നേരം രണ്ട്‌ സുഹൃത്തുക്കളോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം
വൈകുന്നേരം 6.30ന് വിദ്യാർഥി റിസർവോയറിൽ മുങ്ങിപ്പോയെങ്കിലും ബോട്ട് ലഭിക്കാതിരുന്നതിനെ തുടർന്ന് രാത്രി ഒമ്പതിനാണ് തിരച്ചിൽ ആരംഭിച്ചത്. രാത്രി 11 വരെ തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവുമൂലം നിർത്തി. ഇന്ന് പുലർച്ചെ തിരച്ചിൽ പുനരാരംഭിക്കുകയായിരുന്നു.