Mission News
Mission News
Thursday, 09 May 2024 18:00 pm
Mission News

Mission News

 

 

 

 

കണ്ണൂർ: 

 


സംസ്ഥാനത്ത് കുഴഞ്ഞുവീണുള്ള മരണം വർധിച്ചുവരികയാണ്. അരോഗദൃഢഗാത്രരെന്ന് കരുതുന്ന യുവാക്കളും യുവതികളുമുള്‍പ്പെടെയാണ് പെട്ടെന്ന് മരണത്തിന് കീഴടങ്ങുന്നത്.

ഇത്തരം മരണങ്ങള്‍ ആവർത്തിക്കപ്പെടുമ്ബോഴും കൃത്യമായ കാരണം വിശദീകരിക്കാൻ അധികൃതർക്ക് കഴിയുന്നില്ല.

കോവിഡിനുശേഷമാണ് ഈ പ്രവണത വ്യാപകമായത്. അതുകൊണ്ടുതന്നെ കോവിഷീല്‍ഡ് വാക്സിൻ ഉപയോഗിച്ചതാണോ കുഴഞ്ഞുവീണുള്ള മരണം വർധിക്കാൻ കാരണമെന്ന സംശയവും വ്യാപകമായിട്ടുണ്ട്. വാക്സിൻ എടുത്ത ചുരുക്കം ചിലരില്‍ ഗുരുതര പാര്‍ശ്വഫലമുണ്ടായതായി കമ്പനി തന്നെ സമ്മതിക്കുകയും ചെയ്തതോടെ ആശങ്ക ഉയർന്നിട്ടുണ്ട്.

എന്നാല്‍ അതല്ല കാരണമെന്നും ജീവിതശൈലിയില്‍ വന്ന മാറ്റമാണ് കാരണമെന്നുമാണ് അധികൃതർ വിശദീകരിക്കുന്നത്. എന്നാല്‍ കുഴഞ്ഞുവീണ് മരിക്കുന്നവരില്‍ ഏറെയും 50 വയസിന് താഴെയുള്ളവരാണ്. ഇവരില്‍ പലരും മദ്യപാനമോ പുകവലിയോ ഇല്ലാത്തവരാണ്. വീട്ടില്‍ നിന്നുമാത്രം ഭക്ഷണം കഴിച്ച്‌ ജീവിക്കുന്നവരും കുഴഞ്ഞുവീണ് മരിക്കുന്നവരില്‍ ഉള്‍പ്പെടും. ആരോഗ്യകാര്യങ്ങളില്‍ ഇത്രയേറെ ശ്രദ്ധിച്ചിട്ടും പെട്ടെന്ന് മരണം സംഭവിക്കുന്നത് എന്തുകൊണ്ടാണെന്നാണ് പലരും ചോദ്യം ഉന്നയിക്കുന്നത്. ഇത്തരം മരണങ്ങളെ സംബന്ധിച്ച്‌ കൃത്യമായ പഠനം വേണമെന്ന ആവശ്യവും ഇപ്പോള്‍ ശക്തമായിട്ടുണ്ട്.