Mission News
Mission News
Friday, 10 May 2024 18:00 pm
Mission News

Mission News

 

 

 


.
കാബൂൾ:


 അഫ്ഗാനിസ്ഥാനിൽ മിന്നൽ പ്രളയത്തിൽ 200 ഓളം പേർ മരിച്ചു. നൂറിലേറെ പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. ആയിരത്തോളം വീടുകൾ തകർന്നു.

 വെള്ളിയാഴ്ച മുതൽ ബഗ്ലാനി പ്രവിശ്യയിൽ ഉണ്ടായ മഴയാണ് പ്രളയത്തിന് കാരണമായതെന്ന് യുഎന്നിൻ്റെ ഇൻ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷനെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്തു.

 
ബഗ്‌ലാനി ജാദിദ് ജില്ലയിൽ മാത്രം 1,500 വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. 

ഇവിടെ നൂറിലധികം ആളുകൾ മരിച്ചതായും അഫ്ഗാനിസ്ഥാൻ നാഷണൽ ഡിസാസ്റ്റർ മാനേജ്‌മെൻ്റ് അതോറിറ്റിയുടെ കണക്കുകൾ ഉദ്ധരിച്ച് ഐഒഎം എമർജൻസി റെസ്‌പോൺസ് ടീം അറിയിച്ചു.

വെള്ളിയാഴ്ച രാത്രി വരെ 62 പേർ മരിച്ചതായി താലിബാൻ സർക്കാരും അറിയിച്ചു