Mission News
Mission News
Sunday, 12 May 2024 18:00 pm
Mission News

Mission News

 

 

 

കാസറഗോഡ് :


കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖർ നേരിട്ട് നടത്തിയ റെയ്ഡിൽ അനധികൃതമായി മണൽ കടത്തുകയായിരുന്ന ഒരു 'ലോറിയും പുഴ മണലും മണൽ കടത്തുന്നതിന് ഉപയോഗിച്ചിരുന്ന ഡ്രൈവർ യു അബ്ദുൾ ഖാദറിൻ്റെ  മൊബൈൽ ഫോണുംപിടികൂടി

 KL14K 1682 നമ്പർ ലോറിയാണ് പിടിച്ചെടുത്തത്. ഇന്ന് -ഞായറാഴ്ച  - രാവിലെ  കയ്യാർ ഗ്രൂപ്പ്  കൂടാൽമെർക്കള വില്ലേജിലെ ചേവാർ റോഡിലാണ് മണൽ പിടികൂടിയത്.

 അനധികൃത ചെങ്കൽ ഖനനവും മണൽക്കടത്തും തടയുന്നതിന് ജില്ലാകളക്ടറുടെ നേതൃത്വത്വത്തിൽ നടത്തിവരുന്ന ശക്തമായ നടപടികളുടെ ഭാഗമായാണ് പരിശോധന . ശനിയാഴ്ച മഞ്ചേശ്വരം താലൂക്കിൽ ആറ് വാഹനങ്ങൾ പിടികൂടിയിരുന്നു 

 ജില്ലയിൽ എല്ലായിടത്തും അനധികൃത മണൽക്കടത്തും ചെങ്കൽ ഖനനവും ഉൾപ്പടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശനനടപടി തുടരുമെന്ന് ജില്ല കളക്ടകെ. ഇമ്പശേഖർ അറിയിച്ചു