Mission News
Mission News
Sunday, 19 May 2024 18:00 pm
Mission News

Mission News

പ്രതികൂല കാലാവസ്ഥയിൽ രക്ഷാദൗത്യം ദുസ്സഹം


അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ജോല്‍ഫ നഗരത്തിലാണ് അപകടം.

 

 *ഇറാന്‍ പ്രസിഡന്റ്   ഇബ്റാഹീം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു;* 

 

 

 


ടെഹ്റാൻ| 

ഇറാന്‍ പ്രസിഡന്റ് ഇബ്റാഹീം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടു.

 അസര്‍ബൈജാന്‍ അതിര്‍ത്തിക്കടുത്ത് ജോല്‍ഫ നഗരത്തിൽ ഹെലികോപ്റ്റർ തകർന്നുവീണതായാണ് റിപ്പോർട്ടുകൾ. 

പ്രതികൂല കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയത് എന്ന് കരുതുന്നു..

 അതേസയം, ഹെലികോപ്റ്റർ ഇതുവരെ കണ്ടെത്താനായിട്ടില്ല.

 റെയ്‌സിക്കു പുറമെ ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുല്ലാഹിയാൻ, ഈസ്റ്റ് അസർബൈജാൻ ഗവർണർ മാലിക് റഹ്മതി ഉൾപ്പെടെ പ്രമുഖരും ഹെലികോപ്ടറിലുണ്ടായിരുന്നുവെന്നാണു വിവരം.

 പരിക്കുകളോ നാശനഷ്ടങ്ങളോ സംബന്ധിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.