യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.എസ്.ശബരിനാഥന് ജാമ്യം. തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്ത പൊലിസിന് ജാമ്യം അനുവദിച്ചത് തിരിചടിയായി. വഞ്ചിയൂർ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഉപാധികളോടെ ജാമ്യം നൽകിയത്. അൻപതിനായിരം രൂപ കോടതിയിൽ കെട്ടിവയ്ക്കണം 20, 21, 22 തീയതികളിൽ ഹാജരാകണം, ആവശ്യപ്പെടുമ്പോൾ മൊബൈൽ ഫോൺ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാക്കണം ഫോൺ പരിശോധിക്കണമെങ്കിൽ സഹകരിക്കണം എന്നിങ്ങനെയാണ് ഉപാധികൾ .
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയാൽ നന്നായിരിക്കും എന്ന് ശബരീനാഥൻ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ട പോസ്റ്റ് ഉള്ള മൊബൈൽ ഫോൺ പിടിച്ചെടുക്കണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. അത് നിമിഷങ്ങൾക്കകം ഹാജരാക്കാം എന്ന് ശബരീനാഥന്റെ വക്കീൽ കോടതി അറിയിച്ചു. മൊബൈൽ ഹാജരാക്കാം എന്ന് മുൻപേ പറഞ്ഞിരുന്നു എന്ന് ശബരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. യൂത്ത് കോൺഗ്രസ് ഗ്രൂപ്പിൽ ശബരി ഇട്ട പോസ്റ്റിന്റെ സ്ക്രീൻഷോട്ട് മാത്രമല്ലേ തെളിവായി
മൊബൈൽ ഹാജരാക്കാം എന്ന് മുൻപേ പറഞ്ഞിരുന്നു എന്ന് ശബരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. യൂത്ത് കോൺഗ്രസ് ഗ്രൂപ്പിൽ ശബരി ഇട്ട പോസ്റ്റിന്റെ സ്ക്രീൻഷോട്ട് മാത്രമല്ലേ തെളിവായി ഉള്ളൂ എന്ന് കോടതി വാദം കേൾക്കവേ ചോദിച്ചിരുന്നു.
തുടർന്നാണ് ജാമ്യം അനുവദിക്കാൻ കോടതി തീരുമാനിച്ചത്.