അങ്കമാലി: കറുകുറ്റി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നാഷണണൽ ഹൈവേ അഥോറിറ്റി ഓഫീസിനു മുന്നിൽ ധർണ്ണ നാത്തി. യൂത്ത് കോൺഗ്രസ് മുൻ ജില്ല ജനറൽ സെക്രട്ടിയും, അങ്കമാലി ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡൻറുമായ കെ.പി.അയ്യപ്പൻ ഉപരോധസമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ആൻ്റെണി പാലാട്ടി അദ്ധ്യക്ഷത വഹിച്ചു.കറുകുറ്റി റെയിൽവേ സ്റ്റേഷൻ ജംഗ്ഷൻ' മുതൽ കരയാംപറമ്പ് ജംഗ്‌ഷൻ വരെ ഹൈവേയിൽ തുടർച്ചയായി വൻ ഗർത്തങ്ങൾ രൂപാന്തരപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ്സ് കറുകുറ്റിമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നിരന്തര സമരത്തിലാണ്.ഇതിൻ്റെ രണ്ടാം ഘട്ടമായ സമരം അധികാരികൾക്കു മുന്നിൽ കുഴികളുടെ ഫോട്ടോയും, എണ്ണവും, കാണിച്ചു കൊണ്ടും നിവേദനം കൊടുത്തുകൊണ്ടുമാണ് സമരം നടത്തിയത്. സമരത്തിന് നേതൃത്വം കൊടുത്ത ആൻ്റണി പാലാട്ടി, കെ.പി.അയ്യപ്പൻ, ആൻ്റെണി .തോമസ്, നൈജു.ദേവസ്സി, സുനിൽ പീറ്റർ എന്നിവരുമായി ഹൈവേ അഥോറിറ്റി പ്രോജക്ട് മാനേജർ ശങ്കരനുമായി സംസാരിച്ചതിൻ്റെ ഭാഗമായി ഇന്ന് തന്നെ കുഴികൾ അടക്കാമെന്ന് ഉറപ്പ് നൽകിയതായി കെ.പി.അയ്യപ്പൻ അറിയിച്ചു. യൂത്ത് കോൺഗ്രസ് നേതാക്കളായ ഡൈമിസ് വാഴക്കാല, ജോപോൾ ജോസ്, നൈജു. ഔപ്പാടൻ, ഡൈയ്സൻ കോയിക്കര, സുനിൽ പീറ്റർ, ജിജോ, എന്നിവർ നേതൃത്വം നൽകി.