Mission News
Mission News
Wednesday, 20 Jul 2022 18:00 pm
Mission News

Mission News

 

NH ലെ മരണ കുഴികൾ അടക്കണം എന്ന് ആവശ്യപ്പെടട്ട് യൂത്ത് കോൺഗ്രസ്സ് ആദ്യം സൂചന സമരമായി കരയാംപറമ്പ് ദേശിയപാതയിലെ കുഴികളിൽ പൂക്കളം ഇട്ട് പ്രതിഷേധിച്ചിരുന്നു. സൂചന സമരം നടത്തിയട്ടും അധികാരികൾ ഇരിപ്പിടത്തിൽ നിന്നും ഏത്താതിനാൽ യൂത്ത് കോൺഗ്രസ്സ് രണ്ടാം ഘട്ട സമരം പ്രഖ്യാപിക്കുകയും ഇങ്ങോട്ട് വരാത്ത അധികാരികളുടെ മുൻപിലേക്ക് അവർ ഇരിക്കുന്ന പാലിയേക്കര NH ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ്സ് കടന്നു ചെല്ലുകയും കുഴികളുടെ ഫോട്ടോ പ്രദർശനം നടത്തുകയും പ്രൊജക്റ്റ്‌ ഇമ്പ്ലിമെന്റ് ഓഫീസറായി സംസാരിക്കുകയും ഇന്ന് തന്നെ കുഴികൾ അടക്കാം എന്ന ഉറപ്പും വാങ്ങി. ഉച്ചയോടെ കുഴികൾ അടക്കാൻ അതോറിറ്റി എത്തുകയും യൂത്ത് കോൺഗ്രസ്സ് നേതാക്കളുടെയും ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക ശശികുമാർ വൈസ് പ്രസിഡന്റ്‌ ഷൈജോ പറമ്പി കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ സി പി സെബാസ്റ്റ്യൻ മുൻ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാജു വി തെക്കേക്കര ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ കെ പി അയ്യപ്പൻ എന്നിവരുടെയും സാനിദ്ധ്യത്തിൽ കൂടുതൽ കാര്യങ്ങൾ സംസാരിക്കുകയും എത്രയും വേഗം റോഡ് റീ ടാറിങ് ചെയ്തുകൊള്ളാം എന്ന ഉറപ്പും വാങ്ങിയാണ് കറുകുറ്റിയിലെ യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ പരിപാടികൾ താത്കാലികമായി അവസാനിപ്പിച്ചത്. സമരങ്ങൾക്ക് യൂത്ത് കോൺഗ്രസ്സ് കറുകുറ്റി മണ്ഡലം പ്രസിഡന്റ്‌ ആന്റണി പാലാട്ടി നേതൃത്വം നൽകി. യൂത്ത് കോൺഗ്രസ്സ് ബ്ലോക്ക് സെക്രെട്ടറി ഡൈമിസ് ഡേവീസ് മണ്ഡലം വൈസ് പ്രസിഡന്റ്‌ ജെസ്റ്റിൻ ജോസ്, ജോപോൾ ജോസ്, ജിജോ മണിയംകുഴി, നിതിൻ ജോണി, ജെയ്സൺ മഞ്ഞളി, അഖിൽ സുരേഷ്,ജിഷ്ണു ഷാജി,തോംസൺ ഷാജു, നൈജു ഔപ്പാടാൻ, സുനിൽ പീറ്റർ ഡൈസൻ കൊയ്‌ക്കര എന്നിവർ നേതൃത്വം നൽകി