വയനാട് മേപ്പാടി ദുരന്ത ഭൂമിയിൽ കാരുണ്യത്തിന്റെ സാന്ത്വന സ്പർശവുമായി അമൃത ആശുപത്രി
------------------------.
വയനാട്ടിലെ മേപ്പാടി ദുരന്തഭൂമിയിൽ അമൃത ആശുപത്രിയിൽ നിന്നും ഡോക്ടർ ജഗ്ഗു സ്വാമിയുടെ നേതൃത്വത്തിൽ വിദഗ്ധ ഡോക്ടർമാർ ഉൾപ്പെടെ നാല്പതoഗ മെഡിക്കൽ സംഘം സർവ്വ സന്നാഹങ്ങളോടെയും പ്രവർത്തന സജ്ജമായിരിക്കുന്നു.
അടിയന്തിര സാഹചര്യത്തിൽ ഓപ്പറേഷൻ ഉൾപ്പെടെ നടത്താൻ വേണ്ട മിനി ഓപ്പറേഷൻ തീയറ്റർ ഉൾപ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങളുമായിട്ടാണ് ഡോക്ടർ ജഗ്ഗു സ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം മേപ്പാടിയിൽ പ്രവർത്തിക്കുന്നത്. ഇ സി ജി , എക്കോ കാർഡിയോഗ്രാം , എക്സ്-റേ , അതിവേഗത്തിൽ റിസൾട്ട് ലഭിക്കുന്ന അത്യാധുനികമായ ലബോറട്ടറി സംവിധാനങ്ങൾ, മെഡിക്കൽ ഐസിയു ഉൾപ്പെടെയുള്ള രണ്ട് മെഡിക്കൽ ആംബുലൻസുകൾ ഇതിനുപുറമേ അമൃതയുടെ മെഡിക്കൽ ഡിസാസ്റ്റർ വെഹിക്കിൾ തുടങ്ങിയോടൊപ്പം അടിയന്തര സാഹചര്യങ്ങളിൽ ഓപ്പറേഷൻ തീയറ്ററിൽ ഉപയോഗിക്കാൻ 10000 ലിറ്ററോളം ഓക്സിജൻ ഉൾപ്പെടെ കരുതിക്കൊണ്ട് ഒരു മിനി ആശുപത്രിക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടിയാണ് അമൃതയുടെ മെഡിക്കൽ സംഘം വയനാട്ടിൽ സാന്ത്വന സ്പർശമേകിക്കൊണ്ടിരിക്കുന്നത് .
ഗുജറാത്ത് ,കാശ്മീർ ,ഉത്തരാഖണ്ഡ് മുതലായ ഭാരതത്തിൻറെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിട്ടുള്ള ദുരന്തമുഖങ്ങളിൽ സ്തുത്യർഹമായ സേവനമനുഷ്ഠിച്ച പരിചയ സമ്പന്നതയുമായിട്ടാണ് അമൃത ആശുപത്രിയുടെ ഡിസ്വസ്റ്റർ മാനേജ്മെൻ്റ് ടീം ഡോക്ടർ ജഗ്ഗു സ്വാമിയുടെ '.
റിപ്പോർട്ടർ: സാജു തറനിലം