തലവടി:ഭാരതത്തിന്റെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത ദ്രൗപദി മുർമുവിന് ഐക്യരാഷ്ട്രസഭ സുസ്ഥിര വികസന സമിതി അംബാസിഡർ ഡോ.ജോൺസൺ വി. ഇടിക്കുള ആശംസ നേർന്നു.
നിരാലംബർക്കും അശരണർക്കും അത്താണിയായി നിലകൊണ്ടതിന് ലഭിച്ച അംഗികാരം മാനവ സമൂഹത്തിന് മാതൃകയാണെന്നും ജനാധിപത്യത്തിൻ്റെയും ഭരണഘടനയുടെയും കാവലാളായി നിലകൊള്ളുവാൻ ഇടയാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
രാജ്യത്തെ 1.4 ബില്യൺ ജനങ്ങളുടെയും പ്രതീക്ഷയ്‌ക്കൊത്ത് ഇന്ത്യയെ നയിക്കാനും സ്വാതന്ത്യത്തിൻ്റെ പ്ലാറ്റിനും ജൂബിലി ആഘോഷവേളയിൽ രാഷ്ട്രപതി നല്കുന്ന സന്ദേശത്തിന് ഭാരതം കാതോർത്തിരിക്കുകയാണെന്നും ആ സന്ദേശം ഏവരുടെയും കണ്ണു തുറപ്പിക്കുവാൻ ഇടയാകട്ടെയെന്നും സൗഹൃദ വേദി ചെയർമാൻ കൂടിയായ ഡോ.ജോൺസൺ വി.ഇടിക്കുള കത്തിലൂടെ പ്രാർത്ഥന ആശംസ നേർന്നു.
ഇന്ത്യൻ തപാൽ മാർഗ്ഗം ആലപ്പുഴ ജില്ലയിൽ തലവടി പോസ്റ്റ് ഓഫീസിലൂടെ അയച്ചതായ ആശംസ കത്ത് സത്യപ്രതിജ്ഞ ചടങ്ങ് നടന്ന സമയത്ത് രാഷ്ട്രപതി ഭവനിലെത്തി.