Mission News
Mission News
Thursday, 05 Sep 2024 18:00 pm
Mission News

Mission News

 

    നിലമ്പൂർ   :പാർട്ടിക്കുള്ളിലെ ആദ്യകാലത്തെ, കലാകാരൻ, പാർട്ടി ഗ്രാമങ്ങളിൽ പോയി പാട്ടു പാടുന്ന, കുഞ്ഞുട്ടി എന്ന മുഹമ്മദ്പനോലൻ ഓർമ്മയായി മാറി.

1941ൽ വണ്ടൂരിൽ നിന്ന് കരുളായിലേക്ക് താമസം മാറിയ മരകച്ചവടക്കാരൻ,പനോലൻ മൊയ്തീൻ കുട്ടിയുടെ മകൻ ,  മുഹമ്മദ് എന്ന കുഞ്ഞുട്ടി, പനോലൻ " 1949 മുതൽ പുള്ളി സ്ക്കൂളിൽ പഠനം തുടങ്ങി 5 വരെ അവിടെ പഠിച്ചു പിന്നീട് ചേലോട് യു പി സ്കൂളിൽ ചേലോട് സ്കൂളിലേക്ക് പോകുന്നത് ചവിട്ടുവഴിയിലൂടെയാണ് രണ്ട് ഭാഗത്തും കാട് മൂടിയ സ്ഥലങ്ങൾ വീട്ടുക്കാർ പറയും ഒറ്റയ്ക്ക് സ്ക്കൂളിലേക്ക് പോവരുത് നരി പിടിച്ചു കൊടുപോകുമെന്ന് ആ പേടിയിലാണ് സ്കൂളിലേക്ക് പോവുക, ചേലോട് സ്കൂളിൽ നിന്ന് പാസായി ESLC സർഫിക്കറ്റ്. എലിമെൻട്രി സ്ക്കൂൾ ലിവി സർട്ടിഫിക്കറ്റ് കിട്ടി: ഹൈസ്ക്കൂൾ പഠനത്തിനായി. നിലമ്പൂർ മാനവേദനിലേക്ക് .കരുളായിയിൽ നിന്ന് കാൽനടയാത്രയായി നിലമ്പൂരിൽ എത്തുമ്പോൾ കുറേ സമയമാവും, മുളയും മരവും കയറ്റി ചെരിഞ്ഞും വളഞ്ഞും വരുന്ന ലോറികൾ മാത്രമേ കാണുകയൊളൂ:: അന്ന് എല്ലാവരും സൈക്കിൾ യാത്രയാണ് ചെയ്യാറ്. ഇടയ്ക്ക് കൈ കാണിച്ചാൽ.ആരെങ്കിലും സൈക്കിളിൽ നിലമ്പൂരിലേക്ക് കയറ്റി കൊണ്ടു പോവും. മാനവേദനിൽ നിന്ന് ഉച്ച സമയത് നിലമ്പൂരിൽമദ്രാസ് ഹോട്ടലിൽ നിന്ന് 25 പൈസക്ക് ഊണ് കഴിക്കും, വീട്ടിൽ കർക്കടകമാസത്തിൽ പട്ടിണിയാവും, പീടികയിൽ നിന്ന് നെല്ല് വാങ്ങി കുത്തിയിട്ട് അരിയാക്കിയാണ് കഞ്ഞി വെക്കാറ്.താളും തവരയുമെല്ലാം കറിവെച്ചു കഴിച്ചിരുന്ന കാലം , വൈക്കോൽപുരയിൽ താമസിച്ച് മണ്ണെണ വിളക്കിന്റെ വെട്ടത്തിൽ നിന്ന് പഠിച്ച കുഞ്ഞുട്ടി' ഒൻപതിൽ പഠിത്തം നിർത്തി, കരുളായ് ബീഡി കമ്പനിയിൽ ബീഡി തെരയും ടൈലർ കടയിൽ ജോലി ചെയ്തും മുന്നോട്ട് പോയി, 1954 ലിൽEKഅയമു എഴുതിയ ഭൂമി വെട്ടി പിടിച്ച കാലഘട്ടത്തിൽ ആ സമരത്തിന് അനുകൂലമായ ഗാനം പാടി കൊണ്ട് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയിൽ രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വനം.കർഷക സമരത്തിൽ പങ്കെടുത്ത് രണ്ട് ദിവസം ജയിൽ ശിക്ഷ അനുഭവിച്ചു.1973 ൽ,NGO സമരം ഒത്തുതീർപ്പാക്കാൻ CPM ന്റെ ബന്തിൽ പോലീസ് മർദ്ദനത്തിന് ഇരയാകുകയും ചെയ്തു.1957 മുതൽ CPM ന്റെ രാഷ്ട്രീയ ഗാനം പാടി സഖാവ് കുഞ്ഞാലിയുടെ കൂടെ കൂടി, EK അയമു എഴുതിയ മതിലുകളിൽ അഭിനയിക്കുക ചെയ്തു.കൂടെഗാനമേളയി ആയിഷാത്തയുടെ സഹോദരൻ കുഞ്ഞാലി കാക്കയുടെ കൂടെയും പാട്ട് പാടിയും 1965 മുതൽ 2015 മാർച്ച് 30 വരെ CPM ൽ അംഗമുള്ള ആളായിരുന്നു74ൽ നിലമ്പൂർ ലോക്കൽ കമ്മറ്റി അഗവും 77 ൽ മണ്ഡലം കമ്മറ്റി അംഗ തുടർന്ന് ഏരിയാ കമ്മറ്റി അംഗവും സെട്രൽ അംഗം;അമരബലം വാർഡ് 13 ൽ കാളികാവ് ബ്ലോക്കിലേക്ക് മത്സരിച്ചു പരാചയപെട്ടു, 1976 ൽ അടിയന്തിരാവസ്ഥയിൽ; 4 ദിവസം ജയിലിൽ കിടന്നിട്ടുണ്ട്, സ: കുഞ്ഞാലി, ഇമ്പിച്ചിബാവ സൈതാലികുട്ടി, ദേവദാസ് പൊറ്റക്കാട് പി ശ്രീരാമകൃഷ്ണൻ, വിജയരാഘവൻ എന്നിവരോട്കൂടുതൽ ബന്ധങ്ങൾ ഉള്ള ആളായിരുന്ന, കുഞ്ഞുട്ടി പനോലൻ,  കരുളായ് സർവ്വീസ് ബേങ്കിൽ വൈ: പ്രസിഡന്റായി ചുമതല വഹിച്ചിരുന്നു.'  പാർട്ടിയുടെ പരിപാടികൾ തുടങ്ങുന്നതിന് മുൻപ് പാർട്ടി ഗാനങ്ങൾ എഴുതിയും പാടിയിട്ടുള്ളതുമായ കുഞ്ഞുട്ടി പനോലൻ എന്നോ പാടി മറഞ്ഞ വരികളിലൂടെ . ഓർമ്മയായി'
-
       റിപ്പോർട്ടിംഗ്.. സുലാജ് നിലമ്പൂർ