Mission News
Mission News
Tuesday, 10 Sep 2024 18:00 pm
Mission News

Mission News

 

        മലയാറ്റൂർ   :പ്രസിഡൻ്റ് ശ്രീ ബിജു കണിയാംകുടി ഓണച്ചന്തയുടെ ഉത്ഘാടനം ബാങ്ക് ഡയറക്ടർ ബോർഡു മെമ്പർമാരുടയം ബാങ്ക് ജീവനക്കാരുടേയും, ബാങ്ക് സഹകാരികളുടേയും സാന്നിദ്ധ്യത്തിൽ നിർവ്വഹിച്ചു.
ഈ വർഷം ഓണത്തോടനുബന്ധിച്ച്    സാധാരണക്കാർക്കും ഓണം ആഘോഷമാക്കുവാനായിട്ട് ബാങ്കിൻ്റെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മലയാറ്റൂർ നീലീശ്വരം സർവ്വീസ് സഹകരണ ബാങ്ക് പൊതുവിപണിയേക്കാൾ കുറഞ്ഞ വിലക്ക് സഹകാരികൾക്കു സാധനങ്ങൾ ഈ ഓണച്ചന്തയിലൂടെ  ലഭ്യമാക്കുന്നു. അരിയും പലവ്യഞ്ജനങ്ങളും ഉൾപ്പെടെ 16 - ഇനങ്ങളുള്ള കിറ്റിന് 1100 രൂപ മാത്രമാണ് ബാങ്ക് ഈടാക്കുന്നത് . പച്ചക്കറി ചന്ത വെള്ളി , ശനി ദിവസങ്ങളിൽ ഉണ്ടായിരിക്കുമെന്ന് ബാങ്ക് പ്രസിഡൻ്റ്  ശ്രീ ബിജു കണിയാംകുടി അറിയിച്ചു.
                   റിപ്പോർട്ടർ: സാജു തറനിലം